രൂപയുടെ മൂല്യം സമ്മര്‍ദത്തില്‍; വീണ്ടും റെക്കോഡ് താഴ്ചക്കടുത്തെത്തി

ഹരി സൂചികകൾ കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയ്ക്കടുത്തെത്തി. രാവിലെ 76,28 നിലവാരത്തിലാണ് തുടക്കമെങ്കിലും താമസിയാതെ 76.43ലേയ്ക്ക് താഴ്ന്നു.


കോവിഡ് വ്യാപനംമൂലം അടച്ചിടൽ തുടരുമെന്ന ആശങ്ക ഓഹരി വിപണിയെയും അതോടൊപ്പം രൂപയുടെ മൂല്യത്തെയും ബാധിച്ചു.ദുഃഖവെള്ളിയായിരുന്നതിനാൽ ഏപ്രിൽ 10ന് ഫോറക്സ് വിപണി പ്രവർത്തിച്ചിരുന്നില്ല. മൂന്നുദിവസത്തെ അവധിയ്ക്കുശേഷമാണ് തിങ്കളാഴ്ച വിപണി സജീവ മായത്.76.55 എന്ന റെക്കോഡ് താഴ്ചയിൽനിന്ന് അല്പം കരകയറി 76.29 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad