ജാലിയന്‍ വാലാബാഗ് ബലിദാനികളുടെ ധൈര്യവും ത്യാഗവും രാഷ്ട്രം മറക്കില്ല; ഇവരുടെ വീര്യം ഭാരതത്തിലെ ജനങ്ങള്‍ക്ക് പ്രചോദനമാകും; ബലിദാനികള്‍ക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗ് ബലിദാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും വര്‍ഷങ്ങളിലും അവരുടെ വീര്യം ഭാരതത്തിലെ ജനങ്ങള്‍ക്ക് എന്നും പ്രചോദനമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.ജാലിയന്‍ വാലാബാഗില്‍ നിഷ്‌ക്കരുണം കൊല്ലപ്പെട്ടവര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ ധൈര്യവും ത്യാഗവും ഒരിക്കലും മറക്കില്ല. വരും വര്‍ഷങ്ങളിലും അവരുടെ വീര്യം ഭാരതത്തിലെ ജനങ്ങള്‍ക്ക് എന്നും പ്രചോദനമാകും. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജാലിയന്‍ വാലബാഗ് മെമ്മോറിയല്‍ സന്ദര്‍ശിക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ 101 -ാം വാര്‍ഷികമാണിന്ന്. 1919 ഏപ്രില്‍ 13 നാണ് രാജ്യത്തെ നടുക്കിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. അന്നത്തെ പഞ്ചാബിലെ ലഫ്. ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറും കേണല്‍ റെജിനാള്‍ഡ് ഡയറും ചേര്‍ന്ന്് നിരായുധരായ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നൂറുകണക്കന് ആളുകളാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ മരണമടഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad