‘ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്ന വിഷു: ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്നതാണ് വിഷു. വരുംവര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ’ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്ക് പതിവ് പ്രാധാന്യമില്ല. വലിയരിതീയിലുള്ള ആഘോഷങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad