"സുഷമ സ്വരാജ് ആയിരുന്നേൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ലാർന്നു. ഞങ്ങളെ മൊത്തം നാട്ടിൽ എത്തിച്ചേനെ"

"സുഷമ സ്വരാജ് ആയിരുന്നേൽ ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ലാർന്നു. ഞങ്ങളെ മൊത്തം നാട്ടിൽ എത്തിച്ചേനെ"

രണ്ടു മൂന്ന് ദിവസമായി കാണുന്ന മല്ലൂസ് പോസ്റ്റുകളാണ്. 


ഞാൻ തിരിച്ചൊന്നു ചോദിക്കട്ടെ,
നിങ്ങൾക്ക് സുഷമ സ്വരാജിനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ, 2019ൽ അവർ കേരളത്തിൽ പ്രവാസികൾ ഏറ്റവും കൂടുതലുള്ള മണ്ഡലത്തിൽ എവിടെയെങ്കിലും മത്സരിച്ചിരുന്നു എങ്കിൽ നിങ്ങൾ വിജയിപ്പിക്കുമായിരുന്നോ? അപ്പോൾ ഈ കാണിക്കുന്ന സ്നേഹമൊക്കെ ഉദരത്തിലൊതുക്കി ഇടതനും വലതനും സുഡാപ്പിയും എല്ലാം കൂടി ഒന്നായി രാജേട്ടനേയും, രാജഗോപാൽജിയെയും തോൽപ്പിക്കുന്ന പോലെ ഒറ്റക്കെട്ടായി തോൽപിക്കും ല്ലേ? അന്നേരം ഏതെങ്കിലും ഒരു പ്രവാസി പറയുമോ, പ്രവാസികൾക്കായി ഇത്രയും കാര്യങ്ങൾ അതിവേഗം ചെയ്തു തീർത്ത...പ്രവാസിയുടെ ഒരു ട്വീറ്റ് പോലും ശ്രദ്ധയോടെ നോക്കി അതിന് പരിഹാരം കണ്ട സുഷമാ സ്വരാജിനെ വിജയിപ്പിക്കണമെന്ന്. ഇല്ല. ഒരുത്തനും പറയില്ല.
ഈ ഗീർവാണം പറയുന്നവനൊക്കെ കെഎംസിസി അയക്കുന്ന ഫ്‌ളൈറ്റിൽ പറന്നെത്തി ബിജെപിക്കെതിരേ ശക്തമായി നിൽക്കുന്ന ഓപ്പോസിഷൻ സ്ഥാനാർഥിയ്ക്ക് വോട്ടു ചെയ്തു പോകും. ഇനി വരാൻ പറ്റിയില്ലെങ്കിൽ വോട്ടർ ഐഡി കൊടുത്ത് വിട്ട് മഞ്ചേശ്വരത്തൊക്കെ ചെയ്യുന്നപോലെ ആരെങ്കിലും പോയി വോട്ട് ചെയ്യും.
കേരളത്തിന്റെ റയിൽവേ ഭൂപടത്തിൽ ധാരാളം വികസനം കൊണ്ടുവന്ന മലയാളിയായ രാജഗോപാലിനെ മതംപറഞ്ഞ് തോൽപ്പിച്ച മലയാളിയുടെ പ്രബുദ്ധതയൊക്കെ കൂടുതൽ വിവരിക്കാത്തതാണ് നല്ലത്.സുഷമ സ്വരാജിനോട് നിങ്ങളിപ്പോൾ  കാണിയ്ക്കുന്ന കപട സ്നേഹം വി.മുരളീധരനെ കൊച്ചാക്കാനാണെന്നൊക്കെ പകൽപോലെ വ്യക്തമാണ്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി മലയാളികളെ നാട്ടിൽ എത്തിയ്ക്കാൻ എന്തുകൊണ്ട് പരിശ്രമിക്കുന്നില്ല എന്നാണ് ഇപ്പോഴത്തെ ചോദ്യം.അതിന് ആദ്യത്തെ മറുപടി
ശ്രീ വി മുരളീധരൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി അല്ല. അദ്ദേഹം മഹാരാഷ്ട്ര എംപി യാണ്. നമ്മൾ അങ്ങനെ ബിജെപിക്കാരെ വിജയിപ്പിക്കില്ല എന്ന് വാശിയുള്ളവരല്ലേ. അതുകൊണ്ട്, അദ്ദേഹം കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്‌താൽ അത് ബോണസായി കൂട്ടിയാൽ മതി.ഇനി സത്യത്തിലേക്ക് വരാം.
ഏതാണ്ട് 35 ലക്ഷത്തിൽ അധികം മലയാളികൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് വിദേശകാര്യ വകുപ്പിലെ രേഖകൾ പറയുന്നത്. ഈ 35 ലക്ഷം പേരെയും വിമാനത്തിൽ നാട്ടിലേക്ക് എത്തിക്കാൻ തുനിഞ്ഞാൽ എത്ര ഫ്ലൈറ്റ് എത്ര ദിവസം വേണ്ടിവരും?  പരമാവധി 305 സീറ്റുള്ള എയർ ഇന്ത്യ 11, 476 തവണ ട്രിപ്പടിക്കേണ്ടി വരും. അതായത് ഒരു ദിവസം ശരാശരി 4 ട്രിപ്പ് വെച്ച് പറന്നാൽ ഏതാണ്ട് 2869 ദിവസം വേണ്ടിവരും ഇവരെ നാട്ടിലെത്തിക്കാൻ. ഇത് ഗൾഫ് നാട്ടിലെ മാത്രം കഥയാണ്. ഇനി, വളരെയേറെ പ്രയാസം അനുഭവിക്കുന്ന ചിലരുണ്ട്. അവരെ തുടക്കത്തിൽ തന്നെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്.ലണ്ടൻ, ആഫ്രിക്ക തുടങ്ങി രാജ്യങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ ദുരിതം അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ശ്രീ വി മുരളീധരൻ നേരിട്ട് ഇടപെട്ട് എംബസി വഴി വേണ്ട എല്ലാവിധ സഹായങ്ങളും എത്തിച്ചു കഴിഞ്ഞു.വിവിധ രാജ്യങ്ങളിൽ ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് മരുന്നെത്തിക്കാൻ കേന്ദ്ര സർക്കാർ വിവിധ രാജ്യങ്ങളുമായി കൂടിയാലോജിച്ച് മരുന്ന് കയറ്റി അയക്കാൻ തീരുമാനം എടുക്കുന്നു.


ഭക്ഷണം, മരുന്ന്, താമസം എന്നീ പ്രാഥമിക കാര്യങ്ങളിൽ പ്രതിസന്ധി നേരിടുന്ന എല്ലാ പ്രവാസികൾക്കും എംബസി വഴി ഇൻഫർമേഷൻ ലഭിക്കുന്ന മുറയ്ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു.എല്ലാ രാജ്യത്തും ഇന്ത്യൻ എംബസിയെ കോൺടാക്ട് ചെയ്യാനുള്ള ടോൾ ഫ്രീ നമ്പറുണ്ട്, വിദേശകാര്യ മന്ത്രാലയത്തിന്റെയും വകുപ്പ് മന്ത്രിമാരുടെയും ഇ-മെയിൽ ഐഡികളുണ്ട്.
40 വർഷത്തോളം വിദേശകാര്യ വകുപ്പിൽ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഇന്നത്തെ വിദേശകാര്യ മന്ത്രി ശ്രീ എസ്.ജയശങ്കറും, ശ്രീ വി മുരളീധരനും നടത്തുന്ന ചിട്ടയായ പ്രവർത്തനത്തെ തുരങ്കം വെയ്ക്കാൻ ചിലർ നടത്തുന്ന ബോധപൂർവമായ ശ്രമം അനുവദിച്ചു കൊടുക്കരുത്.യെമനിലും ഇറാഖിലും സിറിയയിലും ലെബനനിലും യുദ്ധമേഖലയിൽ അകപ്പെട്ടതും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതുമായ മലയാളി നേഴ്സുമാരെ ഒരുപോറൽ പോലുമേൽക്കാതെ യുദ്ധവിമാനത്തിൽ ഇന്ത്യയിൽ എത്തിച്ച ബിജെപി സർക്കാരിന്  ഇത്രയും മലയാളികളെ കപ്പലിൽ എത്തിക്കാൻ ശ്രമിച്ചാൽ അത്ര നടക്കാതെ പോകുന്ന കാര്യമൊന്നുമല്ല.
പക്ഷേ, വൈറസ് ബാധിച്ച ഒരാൾ അതിലുണ്ടായാൽ അതേൽപ്പിക്കുന്ന പ്രത്യാഘാതത്തിന് ആര് മറുപടി പറയും? ഇനി അവർ നാട്ടിലെത്തിയാൽ ഇത്രയുംപേരെ കോറന്റ്വീൻ ചെയ്യാൻ സൗകര്യം, പരിചരിക്കാൻ ഡോക്ടർ മാർ, നേഴ്‌സുമാർ? ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാരിന് ഇതൊക്കെ നോക്കേണ്ടിവരും.ശരിയാണ്, സ്വന്തം വീട്ടിൽ കഴിയുമ്പോൾ കിട്ടുന്ന പരിചരണം വിദേശത്ത് കിട്ടിയെന്ന് വരില്ല. പക്ഷേ, സാഹചര്യം മനസിലാക്കി രോഗത്തിലേക്ക് കാലുവഴുതാതെ മുന്നേറാൻ കേന്ദ്ര സർക്കാർ നടത്തുന്ന പരിശ്രമത്തിന് സഹകരണം നൽകേണ്ടതുണ്ട്. പരാധീനതകളും പരിമിതികളും ജീവന്റെ നിലനിൽപ്പിനു വേണ്ടിയാണെന്ന് കരുതുക.മരുന്ന്, പ്രസവം, അത്യാഹിതം തുടങ്ങി അടിയന്തര സാഹചര്യം നേരിടുന്നവർ എംബസിയെയോ വകുപ്പ് മന്ത്രിയെയോ കോണ്ടാക്ട് ചെയ്ത് സഹായം ഉറപ്പു വരുത്താൻ ശ്രമിക്കുക. എന്നിട്ട്, എല്ലാം കെട്ടടങ്ങിയാൽ മനസ് കൊണ്ട് ആത്മാർത്ഥമായി ഒന്ന് ചിന്തിക്കുക. വിദ്യാസമ്പന്നരായ നാം എന്തുകൊണ്ട് ഇവിടേക്ക് വരേണ്ടിവന്നു. നമ്പർ വണ്ണായ സ്വന്തം നാട്ടിൽ എന്തുകൊണ്ട് ബിസിനസ് സംരഭങ്ങളില്ല, ജോലി സാധ്യതകളില്ല.
അഞ്ചുവർഷം കൂടുമ്പോൾ പള്ളിക്കമ്മറ്റി പറയുന്നിടത്ത് വോട്ടു ചെയ്യുന്ന ഏർപ്പാടൊക്കെ അവസാനിപ്പിച്ചാൽ കേരളത്തിലും മാറ്റങ്ങൾ വരും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad