‘പ്രധാനമന്ത്രി ഇതുവരെ എന്നെ വിളിച്ചില്ല, കൊറോണയുമായി ബന്ധപ്പെട്ട് തബ്‌ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല’; പരാതിയുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്തിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ജനുവരി മുതൽ രാജ്യത്തേക്ക് ലക്ഷക്കണക്കിന് ആളുകൾ വിദേശത്തു നിന്നും എത്തിയിട്ടുണ്ടെന്നും അതിനാൽ തബ്‌ലീഗിനെ മാത്രം ഉന്നം വെക്കുന്നത് ശരിയല്ലെന്നും ഒവൈസി പറഞ്ഞു.

തന്നെ ഇതുവരെ പ്രധാനമന്ത്രി വിളിച്ചില്ലെന്ന് ഒവൈസി പരാതി ഉന്നയിച്ചു. ഇതിനു പുറമെ കേരളത്തിൽ നിന്നുള്ള മൂന്ന് മുസ്ലീം ലീഗ് എംപിമാരെയും പ്രധാനമന്ത്രി വിളിക്കാൻ തയാറായില്ലെന്നു പറഞ്ഞ അദ്ദേഹം രാജ്യത്ത് ‘കൊറോണ ജിഹാദ്’പോലെയുള്ള പ്രയോഗങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.

സമൂഹ മാദ്ധ്യമങ്ങളിൽ ‘കൊറോണ ജിഹാദ്’ എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് തടസമാകും. ഏപ്രില്‍ 14 ന് ശേഷവും ലോക് ഡൗണ്‍ നീട്ടാനാണ് തീരുമാനമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് 5000 രൂപ വീതം നല്‍കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad