ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരണം; എം.കെ രാഘവന്‍ എം.പി. സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ജി.സി.സി.രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തിരമായി മടക്കിക്കൊണ്ടു വരേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ പ്രത്യേകസംഘത്തെ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന പലർക്കും സ്വന്തം ചെലവിൽ ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. അതിനാൽ അവരുടെ യാത്രാചെലവ് കേന്ദ്രസർക്കാർ വഹിക്കണം. രാജ്യാന്തര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം കാരണമാണ് പലർക്കും നാട്ടിൽ വരാൻ കഴിയാത്തത്. അതിനാൽ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു വരുന്നതിനായി നീക്കണം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേകവിമാനമോ ചാർട്ടേഡ് വിമാനമോ അയക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് 19 ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിന് പ്രത്യേകസംഘത്തെ അയക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അഭിഭാഷകൻ എ.കാർത്തിക്കാണ് ഹർജി ഫയൽ ചെയ്തത്. ഹർജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും.

content highlights: bring back indians trapped in gcc, mk raghavan mp files writ petition at supreme court

Tags

Post a Comment

0 Comments

Top Post Ad

Below Post Ad