‘ഒരിക്കൽ പോയാൽ പിന്നെ അദ്ദേഹത്തിന് ഒരു തിരിച്ചു വരവ് ഉണ്ടാകില്ല’; ധോണിയെ വിരമിക്കാൻ നിർബന്ധിക്കരുതെന്ന് നാസർ ഹുസൈൻ

ന്യൂഡൽഹി: ഇന്ത്യക്ക് രണ്ട് ലോകകപ്പുകൾ നേടിത്തന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ വിരമിക്കാൻ നിർബന്ധിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. അദ്ദേഹത്തിന് ഇപ്പോഴും കളിക്കാനുള്ള കഴിവുണ്ട്. ഒരിക്കൽ പോയിക്കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിന് ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ഓർക്കണമെന്നും ഹുസൈൻ പറഞ്ഞു.

‘ധോണിക്ക് ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് സംഭാവന ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. റൺ ചേസുകളിൽ ഒന്നോ രണ്ടോ തവണ അദ്ദേഹത്തിന് പിഴവ് സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ ഇപ്പോഴും അദ്ദേഹത്തിന് കളി തുടരാൻ കഴിയും. ഒരു തലമുറയിൽ വളരെ കുറച്ച് ഇതിഹാസ താരങ്ങളേ ഉണ്ടാകാറുള്ളൂ. അതിനാൽ അദ്ദേഹത്തെ വിരമിക്കാൻ നിർബന്ധിക്കരുത്. ധോണി എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ’. ഹുസൈൻ പറഞ്ഞു.

നേരത്തെ, ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയ ശേഷമേ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ധോണിയെ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ എന്ന് പരിശീലകനായ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരിക്കുന്ന ഐപിൽ എപ്പോൾ നടത്തുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

New Delhi: Former England captain Nasser Hussain has urged former Indian captain Mahendra Singh Dhoni to retire after India won two World Cups.  He still has the ability to play.  Hussein said that once he is gone, he will not be able to return.


 I believe Dhoni can still make a lot of contribution to Indian cricket.  It is true that he has been faulted once or twice in the run chases.  But he can still play the game.  There are very few legends in a generation.  So don't force him to retire.  He only knows what Dhoni thinks.  Hussein said.


 Earlier, coach Ravi Shastri had made it clear that Dhoni should be considered for the Twenty20 World Cup after evaluating his performance in the IPL.  However, there has been no decision as to when the IP will be replaced due to the spread of coronavirus.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad