പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിച്ച ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു; സിംഗപ്പൂര്‍ പൗരന്മാരെ നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍

സിംഗപ്പൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അകപ്പെട്ടവരെ തിരികെയെത്തിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച് സിംഗപ്പൂര്‍. തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ സൗകര്യം ഒരുക്കിയ ഇന്ത്യന്‍ സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നതായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരികെയെത്തിയവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്് 699 സിംഗപ്പൂര്‍ പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ അകപ്പെട്ടത്. എത്രയും വേഗം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഇവരെ പ്രത്യേക വിമാനത്തില്‍ സിംഗപ്പൂരില്‍ എത്തിക്കുകയായിരുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ എത്തിയ ഇവരെ ഇന്നലെയും ഇന്നുമായാണ് ഇവരെ സിംഗപ്പൂരില്‍ എത്തിച്ചത്. അതേസമയം സിംഗപ്പൂരില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

വളരെ മികച്ച രീതിയിലാണ് സിംഗപ്പൂര്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയതെന്ന് ഇന്ത്യയില്‍ സംരംഭം നടത്തുന്ന സിംഗപ്പൂര്‍ സ്വദേശി മമതാ മണ്ഡല്‍ പറഞ്ഞു. വിമാനം കയറുന്നതുവരെയും കയറിയതിന് ശേഷവും സര്‍ക്കാര്‍ തങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നുണ്ടായിരുന്നു. തങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി തന്നു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് തങ്ങളെ വിമാനത്തില്‍ കയറ്റിയതെന്നും മണ്ഡല്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad