ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിൽ ; ഉറച്ച സൗഹൃദമെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി : കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം എന്നറിയപ്പെടുന്ന മെഡിക്കൽ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തിൽ കുവൈത്തിലെത്തിയത്,

കുവൈത്ത് പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് മെഡിക്കൽ സംഘം കുവൈത്തിലെത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദത്തിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഹൃദ് രാജ്യങ്ങളിലേക്ക് സഹായ ഹസ്തവുമായി ഇന്ത്യ നേരത്തെയും മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. ഡോക്ടർമാരും പരിശീലനം സിദ്ധിച്ച അസിസ്റ്റന്റുമാരും അടങ്ങുന്നതാണ് സംഘം. ക്വാറന്റീൻ ക്യാമ്പുകൾ സ്ഥാപിക്കാനും ടെസ്റ്റിംഗ് പരിശീലനങ്ങൾ നൽകാനുമാണ് ഇന്ത്യൻ മെഡിക്കൽ സംഘം സുഹൃദ് രാജ്യങ്ങളിലെത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad