നാളെ കാലത്ത് പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ നീട്ടാൻ ധാരണയായിരുന്നു.


ചില മേഖലകൾക്ക് പരിമിതമായ തോതിൽ ഇളവു നൽകിയായിരിക്കും അടച്ചിടൽ നീട്ടുക എന്നാണ് പൊതുവെ ഉണ്ടായ ധാരണ. വിവിധ മേഖലകൾക്കുള്ള ഇളവുകൾ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാർഗരേഖയിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.


ദേശീയതലത്തിൽ അടച്ചിടൽ 14-നു ശേഷം നീട്ടുമ്പോൾ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകൾ നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രിമാർ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അടച്ചിടൽ തുടരുന്ന വേളയിൽ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയിൽ, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും.കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവനുവദിക്കാൻ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള ചുവപ്പ്, അല്പം കുറവുള്ള മഞ്ഞ, സുരക്ഷിതമായ പച്ച എന്നിങ്ങനെ മൂന്നു മേഖലകളാണുണ്ടാവുക.


content highlights: Prime Minister Narendra Modi will address the nation at 10 AM tomorrow

Tags

Post a Comment

0 Comments

Top Post Ad

Below Post Ad