ലോകമെമ്പാടും 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ്-19 പ്രതിരോധത്തിനിടെ 52 രാജ്യങ്ങളിൽ നിന്നുള്ള 22,000 ആരോഗ്യുപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി ലോകാരോഗ്യ സംഘടന. ഏപ്രിൽ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിൽ കൃത്യമായ വിവരങ്ങൾ രാജ്യങ്ങൾ നൽകുന്നില്ലെന്നും ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തുന്നു.

ജോലി ചെയ്യുന്ന സ്ഥലത്തുനിന്നോ, അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

പെഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റുകൾ, മാസ്കുകൾ, കൈയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ പരിചരിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ നിർബന്ധമായും നിർദ്ദിഷ്ട രീതിയിൽ തന്നെ ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

സുരക്ഷിതരായി രോഗീപരിചരണവും രോഗപ്രതിരോധവും നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷം: കെ. സുരേന്ദ്രന്‍


പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം; ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി


ലോകമെമ്പാടും 22,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന


ഇത്തവണ കര്‍ഷകര്‍ക്ക് വേണ്ടി; പഴങ്ങളും പച്ചക്കറികളുമായി എയര്‍ ഇന്ത്യ യൂറോപ്പിലേക്ക് പറക്കും

Tags

Post a Comment

0 Comments

Top Post Ad

Below Post Ad