ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ല, ഇത് മാറിയാല്‍ ആലോചിക്കാം- ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് ചർച്ചകൾ ഒന്നുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും സാധാരണ നിലയിലേയ്ക്ക് വന്ന ശേഷം അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുള്ളു എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന്റെ അതിജീവിക്കും നമ്മൾ ഷോയിൽ പറഞ്ഞു പറഞ്ഞു.
തിരഞ്ഞെടുപ്പ് ചിലപ്പോൾ സാധ്യമാകും, ചിലപ്പോൾ സാധ്യമാകില്ല. കാരണം, തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ നിയമപ്രകാരം നിയമസഭയ്ക്ക് ഒരു വർഷം കാലാവധിയുണ്ടായിരിക്കണം. 2021 മെയ് വരെയാണ് നിയമസഭയുടെ കാലാവധി. അതിനാൽ കുട്ടനാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി ജൂൺ വരെയാണ്. വേണമെങ്കിൽ കുട്ടനാടിന്റെ കാര്യത്തിൽ ഈ സ്ഥിതികൾ മാറിയാൽ ആലോചിക്കാം. എന്നാൽ ഇപ്പോൾ ആലോചനയിലില്ലെന്നും മീണ പറഞ്ഞു.

Content Highlights: There is no situation for by-elections says tikaram meena


Tags

Post a Comment

0 Comments

Top Post Ad

Below Post Ad