തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്; പങ്കെടുക്കുക അഞ്ച് പേര്‍

തൃശൂര്‍: തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം പൂര്‍ണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനം.
തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍ 12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ ചടങ്ങില്‍ അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് ജില്ലാ ഭരണകൂടവും പൊലീസും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രത്തിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ പൂരം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. ദേവസ്വവും ഇതിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. കൊടിയേറ്റം സാധാരണ പോലെ നടത്താനും ദേവസ്വം തീരുമാനിച്ചു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ചടങ്ങ് നടത്തുന്നതെന്നും ചടങ്ങില്‍ അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുപ്പിക്കില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad