മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റോഡിയോ പ്രോഗ്രാമായ മന്‍കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി മെയ് 3 ന് അവസാനിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. സ്ഥിതിഗതിഗകള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ ചര്‍ച്ച നടത്തും. വരും ദിവസങ്ങളില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

മന്‍കി ബാത്തിന്റെ കഴിഞ്ഞ എപ്പിസോഡില്‍ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങളെ കുറിച്ചും കൊറോണ പ്രതിരോധ മുന്‍കരുതലുകളെ കുറിച്ചുമായിരുന്നു പ്രധാനമന്ത്രി സംസാരിച്ചിരുന്നത്. അതേസമയം രാജ്യത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വൈറസ് ബാധിതരുടെ എണ്ണം 24,942 ആയി. നിലവില്‍ 18,953 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad