കൊറോണക്കാലത്തെ മോഹൻലാൽ എന്ന നടനും താരവും മനുഷ്യനും...!!!

മോഹൻലാൽ എന്ന നടനും താരവും മനുഷ്യനും...!!!

#നടൻ

ഏറ്റവും കൂടുതൽ ബഹുമതികളും പുരസ്കരങ്ങളും ഏറ്റു വാങ്ങിയ മലയാളത്തിലെ നടൻ. സ്വാഭാവികമായ അഭിനയവും കഥാപാത്രത്തെ തന്നിലേക്ക് കൊണ്ട് വന്നഭിനയിക്കാനുള്ള കഴിവും ഇന്ത്യൻ സിനിമയിൽ മോഹൻലാലിനോളം മറ്റാർക്കുമില്ല. അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന നടനെന്ന് ഇന്ത്യൻ സിനിമയിലെ അഗ്രഗണ്യന്മാർ വാഴ്ത്തിപ്പാടിയ നടൻ. കേരളത്തിനകത്തും പുറത്തുമുള്ള സിനിമ ലോകത്തിൽ ഏറ്റവും പേർ ആരാധിക്കുന്ന മലയാള നടൻ... ദേശീയ അവാർഡ് മുതൽ ഓസ്കാർ പരിഗണന പട്ടികയിലും കാൻ ഫിലിം മേളയിലും ചെന്ന് കേറിയ അഭിനയമികവ്. ചമയങ്ങളുടെ അമിതഭാരമില്ലാതെ കഥാപാത്രങ്ങൾക്ക് മികവ് നൽകിയ നടൻ......!!!

#താരം 

മലയാളസിനിമയിൽ  ഒന്നാമനായി തുടരുന്ന താരാധിപത്യം.. മൂന്ന് പതിറ്റാണ്ടുകൾക്ക് മേലെയായി മലയാളസിനിമയുടെ പൂമുഖം അലങ്കരിക്കുന്ന ഏറ്റവും പ്രഭയുള്ള താരമുഖം.. വന്നവരും നിന്നവരും കീഴ്‌പെട്ടുപോയ താരവാഴ്ച... ചെറിയ വ്യവസായമെന്നു പേരുകേട്ട മലയാളം ഇൻഡസ്ട്രിയെ രണ്ടു തവണ 100 കോടിയും കടത്തിവിട്ട രഥത്തിന്റെ തേരാളി..... മലയാളസിനിമ എവിടെയൊക്കെ ചെന്നു കേറിയോ അവിടെയെല്ലാം ഒന്നാമനായി നിൽക്കുന്നു.... മലയാള സിനിമയിലും 100 കോടി മുതൽ മുടക്കി സിനിമകൾ സാധ്യമെന്നു തെളിയിച്ച താരം..... നാല്‌ പതിറ്റാണ്ടു മുൻപ് വന്നവനും ഇന്നലെ വന്നവനും എല്ലാം പിന്നിൽ നിന്ന് മത്സരിക്കുന്നു ഇദ്ദേഹത്തോട്..... മലയാള സിനിമയിൽ മറ്റാരാലും പകരംവെയ്ക്കാൻ കഴിയാത്ത  താരം...!!!

#മനുഷ്യൻ 

ഒരു കലാകാരൻ സമൂഹത്തോട് ഏറ്റവും പ്രതിബദ്ധതയുള്ളവനാകണം എന്നത് എഴുതപെട്ട വാചകമല്ലായിരിക്കാം..,  പക്ഷേ അതവന്റെ കർത്തവ്യവും ഉത്തരവാധിത്വവും ആണ്... ഇന്നീ കൊറോണ കാലം കാണിച്ച് തരുന്നത്, തന്നെ കൊണ്ട് ആവും വിധം തന്നെ വളർത്തിയ ജനസമൂഹത്തെ എത്രത്തോളം സഹായിക്കാൻ കഴിയുമോ അതാ മനുഷ്യൻ ചെയ്യുന്നതാണ്‌. മറ്റൊരു നടനോ താരമോ ചെയ്യുന്നതിലും അപ്പുറം ചെയ്യുന്നു എന്നതൊന്നും പരിഗണിക്കണ്ട കാര്യമല്ല എങ്കിലും.. മോഹൻലാൽ എന്ന മനുഷ്യനോളം മറ്റാരും ഈ പ്രയാസകലത്ത് സിനിമാലോകത്ത് നിന്നും കൈതാങ്ങായിട്ടില്ല..., കൂടെ പ്രവർത്തിക്കുന്നവർ അത് ലൈറ്റ് ബോയ് മുതൽ ഇങ്ങോട്ടുള്ളവർ. ആരോഗ്യപ്രവർത്തകർ.. നഴ്സുമാർ.. ഡോക്ടർമാർ.. അങ്ങനെ തുടങ്ങി എല്ലാവർക്കും.... വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മോഹൻലാൽ സഹായമാകുന്നു.... പ്രചോദനമാകുന്നു... പിന്തുണ നൽകുന്നു.... ഒരു മനുഷ്യന്റെ കടമയും അയാൾ മറക്കുന്നില്ല....

പകരം ഓർമപ്പെടുത്തുന്നു......!!!Post a Comment

0 Comments

Top Post Ad

Below Post Ad