ലോക്ക്ഡൗണ്‍ ഇളവ് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം; കൊറോണ പ്രതിരോധം വിലയിരുത്തി മന്ത്രിസഭായോഗം

തിരുവന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താനായി ചേർന്ന സംസ്ഥാനമന്ത്രിസഭായോഗം അവസാനിച്ചു.


ലോക്ക്ഡൗൺ ഇളവ് കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം തീരുമാനിക്കാൻ നിശ്ചയിച്ചാണ് മന്ത്രിസഭായോഗം പിരിഞ്ഞത് മറ്റന്നാൾ വീണ്ടും മന്ത്രിസഭ ചേരാനും തീരുമാനമായി.ഇന്നൊ നാളെയൊ കേന്ദ്രസർക്കാരിന്റെ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് മറ്റെന്നാൾ ഇളവ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നിശ്ചയിച്ചത്.സംസ്ഥാനത്തെ കൊറോണ വൈറസുമായി ബന്ധപ്പെട്ട അവലോകനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നടന്നു. ഒരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ ജില്ലയിലെ സ്ഥിതിഗതികൾ വിവരിച്ചു. സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശ്വാസകരമാണെന്നുമാണ് മന്ത്രിസഭാ യോഗത്തിൽ പൊതുവെയുണ്ടായ വിലയിരുത്തൽ.

എന്നാൽ ചൈനയിൽ അടക്കം വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവ തുടരേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ജില്ലകൾ കടന്നുള്ള യാത്ര ഒരു തരത്തിലും അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി. അയൽ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും തീരുമാനമായി.

Content Highlight: CoronaVirus: state cabinet meeting
Tags

Post a Comment

0 Comments

Top Post Ad

Below Post Ad