ലോക്ക് ഡൗണ്‍ ലംഘിച്ച് കറങ്ങി നടന്നു; വിദേശികളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്

ഋഷികേശ്: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെ ഇംപോസിഷന്‍ എഴുതിച്ച് ഉത്തരാഖണ്ഡ് പോലീസ്. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞ് തിരിയുകയായിരുന്ന വിദേശികളെയാണ് പോലീസ് പിടികൂടിയത്. ഇസ്രായേല്‍, ഓസ്ട്രലിയ, മെക്‌സിക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്ന് പോലീസ് അറിയിച്ചു.

‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’. എന്ന് 500 തവണയാണ് ഇവരെകൊണ്ട് പോലീസ് ഇംപോസിസഷന്‍ എഴുതിച്ചത്. ഇവിടെ ഏതാനും വിദേശികള്‍ ഉണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കാതെ കറങ്ങിനടക്കുകയാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയതെന്തിനെന്ന പോലീസിന്റെ ചോദ്യത്തിന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് വിദേശികള്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇത്തരം ഇളവുകള്‍ നല്‍കുന്നത് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കാണെന്ന് പോലീസ് ഇവരെ പറഞ്ഞ് മനസ്സിലാക്കി. തുടര്‍ന്നാണ് ശിക്ഷയായി 500 തവണ ക്ഷമാപണം എഴുതാന്‍ പോലീസ് ആവശ്യപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad