കൊറോണ; ചൈനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഒറ്റ ദിവസം കൊണ്ട് 99 പുതിയ കേസുകള്‍; ആശങ്കയില്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം 99 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതില്‍ 63 പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത് അധികൃതരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണയുടെ രണ്ടാം വരവ് ആരംഭിച്ചുവോയെന്നും ചൈന സംശയിക്കുന്നുണ്ട്.

ഇപ്പോള്‍ രോഗ ബാധ സ്ഥീരീകരിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചൈനയ്ക്ക് പുറത്ത് നിന്നും എത്തിയവരാണ്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ 12 പേരും പുറത്ത് നിന്നും വന്നവരാണ്. വിദേശത്ത് നിന്നും എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമാണ് നിലവില്‍ വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നതാണ് അധികൃതരില്‍ ആശങ്കയുളവാക്കുന്നത്. അതേസമയം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസം പകരുകയും ചെയ്യുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad