ഇന്ത്യയുടെ വളർച്ച 1.5-2.8 ശതമാനമായി താഴുമെന്ന് ലോകബാങ്ക്

കോവിഡ്-19 കാരണം രാജ്യം നടപ്പു സാമ്പത്തികവർഷം 1.5 മുതൽ 2.8 ശതമാനം വരെ സാമ്പത്തിക വളർച്ച മാത്രമേ കൈവരിക്കുകയുള്ളൂവെന്ന് ലോകബാങ്ക്. 1991-ലെ ഉദാരവത്കരണ കാലഘട്ടത്തിന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയായിരിക്കുമിത്. ദക്ഷിണേഷ്യയെ സംബന്ധിച്ച് ലോകബാങ്കിന്റെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമർശമുള്ളത്. 2019-20 സാമ്പത്തികവർഷം 4.8 മുതൽ അഞ്ച് ശതമാനം വളർച്ച കൈവരിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകുമ്പോഴാണ് കോവിഡ് വന്നത്. സേവന മേഖലയ്ക്കായിരിക്കും ഏറ്റവും ആഘാതം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും ലോക്ക്ഡൗൺ നീട്ടുകയും ചെയ്താൽ, വളർച്ച 1.5 ശതമാനമായി ചുരുങ്ങുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.



എന്നാൽ, 2021-22-ൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ലോകബാങ്ക് 100 കോടി ഡോളർ (ഏകദേശം 7,600 കോടി രൂപ) ഇന്ത്യയ്ക്ക് അനുവദിച്ചു.



ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad