വുഹാനിൽ 1,290 മരണങ്ങൾ കൂടി കൂട്ടിച്ചേർത്തു; രോഗബാധിതരുടെ എണ്ണവും ഉയര്‍ന്നു; കണക്കുകൾ തിരുത്തി ചൈന

ബീജിംഗ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ കണക്കുകൾ തിരുത്തി സർക്കാർ. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ 1,290 മരണങ്ങള്‍ കൂടി ചേര്‍ത്തു. ഇതോടെ വുഹാനിലെ മാത്രം മരണസംഖ്യ 3,869 ആയി.

പുതിയ കണക്കുകൾ പുറത്തു വന്നതോടെ ചൈനയിലെ ആകെ മരണസംഖ്യ 4,632 ആയി ഉയര്‍ന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കണക്കാണ് ഇതെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം. ഇതിനു പുറമെ വുഹാനിൽ 325 പേരെ കൂടി രോഗബാധിതരുടെ എണ്ണത്തിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വുഹാനിൽ 50,333ഉം ചൈനയില്‍ ആകെ 82,692ഉം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തെ, കൊറോണ രോഗം ആദ്യം ബാധിച്ച ചൈന അവരുടെ മരണ നിരക്കിനെ സംബന്ധിച്ച് നുണപറയുകയാണെന്നാണ് അമേരിക്ക ആരോപിച്ചിരുന്നു. മൂവായിരത്തിനപ്പുറം ചൈനയിലെ മരണനിരക്ക് ഉയര്‍ന്നില്ലെന്ന വാദം ഒട്ടും വിശ്വസനീയമല്ലെന്നാണ് അമേരിക്ക പറഞ്ഞത്. ഇതിനു പുറമെ, വൈറസ് പുറത്തു വന്നത് ചൈനയിലെ ലാബുകളിൽ നിന്നാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അമേരിക്ക അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad