യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വെട്ടേറ്റ് ആശുപത്രിയിൽ


കറ്റാനം: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോയ മണ്ഡലം സെക്രട്ടറി കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23) നെയാണ് ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.


ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad