284 people who came to Kerala after the Tabligh Jamaat religious conference were not found; DGP

തിരുവനന്തപുരം: വിവാദമായ തബ്ലീഗ് ജമാ അത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത്  കേരളത്തിൽ തിരിച്ചെത്തിയ 284 പേരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്‌. ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫ്‌ ആണെന്നുമാണ് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നൽകുന്ന വിശദീകരണം. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം, മത സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർക്കായുള്ള കേരള പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇവരെ വീടുകളിലോ മറ്റു ബന്ധപ്പെട്ട സ്ഥലങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നതാണ് പോലീസിന് തലവേദനയാകുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് കേരള പോലീസിന് ഈ വിവരം കൈമാറിയിരുന്നത്. ഈ വിവരം ലഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കേരളത്തിൽ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത 504 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലായി മതസമ്മേളനത്തിൽ പങ്കെടുത്ത് ഒളിവിൽ കഴിയുന്ന 509 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad