സന്യാസിമാരുടെ കൊലപാതകം; ഹിന്ദു ഐക്യവേദി നാളെ കരിദിനം ആചരിക്കും

കൊച്ചി : മഹാരാഷ്ട്രയിൽ പാൽഘാർ ജില്ലയിൽ ആൾക്കൂട്ടം ചിക്നേ മഹാരാജ് കൽപവൃക്ഷ ഗിരി, സുശീൽ ഗിരി മഹാരാജ്’ എന്നീ രണ്ട് സന്യാസിമാരെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ സംസ്ഥാനത്താകെ കരിദിനമായി ആചരിക്കും. വ്യക്തികൾ കറുത്ത ബാഡ്ജ് ധരിക്കുകയും വീടുകളിൽ കരിങ്കൊടി കെട്ടുകയും ചെയ്യും. വൈകീട്ട് 5 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ ഫേസ് ബുക്ക് ലൈവിലൂടെ സന്യാസിമാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസാരിക്കും.

ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം ക്രൂരമായി കൊല ചെയ്ത സംഭവത്തെ വളരെ ലാഘവത്തോടെ റിപ്പോർട്ട് ചെയ്ത കേരള മാദ്ധ്യമങ്ങളുടെ നിലപാടിനോട് ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു. ആൾക്കൂട്ടക്കൊലക്ക് ഇരയായത് ഹിന്ദു സന്യാസിമാരായതുകൊണ്ടാവാം സാസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ വലിയ ഞെട്ടലൊന്നും പ്രകടിപ്പിച്ചതായി കണ്ടില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് വളരെ സ്വാധീനമുള്ള പ്രദേശത്താണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതിരിക്കുന്നത് അർത്ഥവത്താണ്.

ജനപ്രതിനിധികൾ അടക്കമുള്ള പ്രാദേശിക സിപിഎം, എ൯സിപി നേതാക്കളുടെ കൺമുന്നിൽ വച്ചാണ് ഈ അരുംകൊല നടത്തിയത് എന്നത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇരുപതോളം പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഈ സന്യാസിമാരെ അടിച്ച് കൊന്നത്. ജീവനു വേണ്ടി യാചിക്കുന്ന സന്യാസിമാരെ അക്രമികൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്ത പോലീസുകാർ മൊത്തം സേനക്കും നാണക്കേടാണ്. കൃത്യം നടന്ന പ്രദേശത്ത് ക്രൈസ്തവ മിഷണറിമാരുടെ വ്യാപകമായ മതം മാറ്റ ശ്രമങ്ങൾ നടക്കുന്നതായി പരാതിയുണ്ട്. ആദിവാസികളെ ഹിന്ദു വിരുദ്ധരാക്കി മാറ്റിയതിൽ മിഷണറിമാരുടെ പങ്കും സംശയിക്കത്തക്കതാണ്.

വർഷങ്ങൾക്ക് മുൻപ് ഒറീസയിലെ കാന്ധമലിൽ 80 വയസ്സുണ്ടായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ആശ്രമത്തിൽ കയറി വെട്ടിക്കൊന്ന വരും ഇങ്ങനെ മിഷണറി സ്വാധീനത്തിൽ പെട്ടവരായ ആദിവാസികളായിരുന്നു. മഹാരാഷ്ട്രയിലുണ്ടായ സന്യാസിമാരുടെ കൂട്ടക്കൊലയിൽ മാർക്സിസ്റ്റ് പാർട്ടിക്കും മിഷണറി മാർക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ബാബു ആവശ്യപ്പട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad