66 foreign tablig members jailed after completing quarantine period; The Yogi government has tightened the measures

ലക്നൗ: രാജ്യത്തെ വൈറസ് വ്യാപനത്തിന് പ്രധാന കാരണമായ തബ്ലീഗ് ജമാ അത്തിനെതിരെ നടപടി കടുപ്പിച്ച് യോഗി സർക്കാർ. നിരീക്ഷണ കാലാവധി പൂർത്തിയായതിനു പിന്നാലെ 66 വിദേശ തബ്ലീഗ് അംഗങ്ങളെ ജയിലിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശ പ്രകാരമാണ് നടപടി.
ഉത്തർപ്രദേശിലെ ഷഹറാൻപൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരെയാണ് താത്ക്കാലിക ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. വിസാ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റത്തിനാണ് ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. മതസമ്മേളനത്തിൽ പങ്കെടുത്ത ഇവരെ തറേലിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഭൂരിഭാഗവും ഇന്തോനേഷ്യ, സുഡാൻ പൗരന്മാരാണ്.
നേരത്തെ, തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച അലഹബാദ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഉള്‍പ്പെടെ 30 പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരില്‍ നിന്നും യാത്രാ വിവരങ്ങള്‍ മറച്ചുവെച്ചതിനും യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ 16 പേര്‍ വിദേശ പൗരന്മാരാണ്.

Lucknow: The Yogi government has taken stern action against Tabligh Jamaat, the main cause of the spread of the virus in the country.  Following the completion of the probation period, 66 foreign tablig members were sent to jail.  The action was taken on a directive issued by the chief minister's office.

 The suspects have been shifted to a temporary jail in Uttar Pradesh's Shaharanpur.  They have been charged with violating visa rules.  They were taken to the Tareli observatory.  Most of them are citizens of Indonesia and Sudan.

 Earlier, Uttar Pradesh police had arrested 30 people, including a professor at the Allahabad University, who had concealed information about attending the Tabliq religious conference.  They were arrested for hiding travel information from the government and violating travel guidelines.  Of these, 16 are foreign nationals.

Post a Comment

0 Comments

Top Post Ad

Below Post Ad