പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചു; സമൂഹവ്യാപനത്തിനുള്ള സാധ്യതയെന്ന് എ കെ ബാലൻ

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മന്ത്രി എകെ ബാലന്‍. നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്ത് നിന്ന് എത്തിയ ആളുമാണ്. ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53 ആയി ഉയര്‍ന്നു.
ജില്ലയില്‍ സമൂഹവ്യാപനത്തിനുള്ള സാധ്യത വര്‍ദ്ധിച്ചെന്ന് മന്ത്രി പറഞ്ഞു. ക്വാറന്റൈനിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും പഞ്ചായത്ത് തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനത്ത് നിന്നു വരുന്നവര്‍ ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നുമുതല്‍ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 8 ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ ഉള്ളത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വളരെ ഗൗരവമായാണ് ജില്ലാ ഭരണകൂടം കാണുന്നത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad