കേരളത്തില്‍ കാലവര്‍ഷം അടുത്ത ആഴ്ചയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, ഇടുക്കി, കൊല്ലം എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ദക്ഷിണേന്ത്യയില്‍ നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,ആലപ്പുഴ,കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളത്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. അസം മേഘാലയ, അരുണാചല്‍ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ 28-)ം തിയതി വരെ ശക്തവും അതി തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad