കൊറോണ ബാധിച്ച 63 കാരിയുടെ നില ഗുരുതരം; രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല;ആശങ്ക

കോഴിക്കോട്: കൊറോണ വൈറസ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന 63 കാരിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ഇവരുള്ളത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad