അഞ്ജനഹരീഷിന്റെ ദുരൂഹമരണം: ലഹരി നല്‍കി കെട്ടിത്തൂക്കിയതാകാമെന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്കാസര്കോട്: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്ന് സാഹചര്യവും ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും
രാസപരിശോധനയിലൂടെയും കുറ്റമറ്റ പൊലീസ് അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂ.

അഞ്ജന കൊലചെയ്യപ്പെട്ടതാണെന്ന ഉറച്ച നിലപാടിലാണ് അമ്മയും ബന്ധുക്കളും. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടി കഴുത്തില്‍ കയര്‍കുരുക്കിയത്. ആണ്‍സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെയുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.

ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മൃതശരീരം കാണാതായ ഉടനെ സമീപത്ത് തിരയാതെ ദൂരദിക്കില്‍ അന്വേഷണം നടത്തിയതും ദുരൂഹം. തൂങ്ങിനില്‍ക്കുന്ന അഞ്ജനയെ കൂട്ടുകാര്‍ കാണുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും അതെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ജന മരിച്ചിരുന്നു. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച വസ്തു ഇവര്‍ ഹാജരാക്കിയിരുന്നുമില്ല.

കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതെ സമയം നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി വിരുദ്ധമായും സ്വാഭാവികമായും ഇവര്‍ നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നു.

താമസസ്ഥലത്തിനടുത്ത് പത്തുമീറ്ററോളം അകലെ നടന്ന മരണം കൂടെ താമസിച്ചവര്‍ അറിഞ്ഞില്ലെന്നത് ഏറെ സംശയത്തിന് ഇടയാക്കുന്നു. മരിക്കുന്നതിന്റെ തൊട്ടുതലേന്ന് കൂട്ടുകാരി നസീമയുടെ ഫോണില്‍ നിന്നാണ് അഞ്ജന വീട്ടുകാരെ വിളിച്ചത്. അതില്‍ തനിക്ക് തെറിറുപറ്റിയെന്നും കൂട്ടുകാര്‍ ശരിയില്ലെന്നും വീട്ടുകാരോടൊത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമ്മയോട് പറഞ്ഞു. ലോക്ഡൗണിനു ശേഷം നാട്ടിലെത്താനുള്ള ആഗ്രഹം വീട്ടുകാരെയും ബന്ധുക്കളേയും അറിയിച്ചിരുന്നു. ഇത്തരത്തില്‍ ആഗ്രഹം പ്രകടപ്പിച്ച കുട്ടി മരിക്കാന്‍ ഇടയില്ലെന്നാണ് മാനസികാരോഗ്യവിദഗ്ധര്‍ നല്‍കുന്ന മറുപടി. മരണശേഷം കുറ്റം വീട്ടുകാരുടെ മേല്‍ ചാര്‍ത്താനുള്ള വ്യഗ്രതയും ഈ സംഘം നടത്തിയിരുന്നു. ആത്മഹത്യാപ്രവണതയുള്ള കുട്ടിയാണെന്നും ലഹരിക്കടിമയാണൈന്നും ഇവര്‍ തന്നെ പ്രചരണം നടത്തുന്നു.

എന്നാല്‍ സാഹചര്യ തെളിവുകളിലുള്ള സംശയമാണ് അഞ്ജനയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടാനിടയായത് എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.കുറ്റവാളി മനസ്സുള്ള ഒരുകൂട്ടം ആളുകള്‍ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാകാനുള്ള സാധ്യതയും ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി നല്‍കി അര്‍ധബോധാവസ്ഥയിലോ, അബോധാവസ്ഥയിലോ കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂക്കി ആത്മഹത്യയാക്കിയതാവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നും ഇവര്‍ പറയുന്നു.

ഐഎഎസുകാരിയാവാന്‍ മോഹിച്ച് ബ്രണ്ണന്‍കോളജില്‍ എത്തിയ അഞ്നയുടെ ദുരൂഹമരണം കുടുംബം മറന്ന് കൂട്ടുകെട്ടുകളില്‍ അഭയം തേടുന്നവര്‍ക്ക് വ്യക്തമായ ഒരു ഒരുസന്ദേശമാണ്. കുറ്റമറ്റ കുറ്റ്വേഷണത്തിലൂടെ അഞ്ജനയുടെ മരണത്തിന് കാരണക്കാരയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad