ഈദ് ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്. ഈദ് മുബാറക്. ഈ പ്രത്യേക ദിനത്തില്‍ സ്‌നേഹത്തിന്റേയും സൗഹോദര്യത്തിന്റേയും അനുകമ്പയുടേയും ചൈതന്യം വര്‍ധിക്കട്ടെ. എല്ലാവര്‍ക്കും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനങ്ങള്‍ക്ക് ആശംസ അറിയിച്ചു. സ്‌നേഹത്തിന്റേയും അനുകമ്പയുടേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ഉത്സവമാണ് ഈദുല്‍ ഫിത്വര്‍. ദുര്‍ബലരും ദരിദ്രരുമായവര്‍ക്ക് സഹായം പങ്കിടുന്നതിലൂടെ തങ്ങളുടെ വിശ്വാസത്തെ ഈദ് വീണ്ടും ഉറപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad