ലഹരി വസ്തുക്കൾകടത്തിയ ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കണം.അഡ്വ. കെ.ശ്രീകാന്ത്

ലഹരി വസ്തുക്കൾകടത്തിയ ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കി സമഗ്രാന്വേഷണം വേണം.

 ലോക്ക് ഡൗണിന്റെ മറവിൽ ലഹരി വസ്തുക്കൾ കടത്തിയ  ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കുകയും സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുകയും വേണമെന്ന് ബിജെപി സർക്കാരിനോട്  ആവശ്യപ്പെട്ടു. ലഹരി വസ്തുക്കൾ കടത്താൻ ആംബുലൻസ് ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കള്ളക്കടത്ത്  നടത്തുന്നത് മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള ആംബുലൻസുകളിലാണ്. ഇത് ഗൗരവത്തിലെടുക്കാണം.

ആംബുലൻസിൽ ലഹരി കടത്തിയാൽ അത്തരം വാഹനങ്ങൾ സർക്കാർ  കണ്ടുകെട്ടണം. പണത്തിനു വേണ്ടി  മുസ്ലീം ലീഗ് ഏത് അധാർമ്മിക മാർഗ്ഗവും സ്വീകരിക്കുമെന്നതിന്റെ തെളിവാണിത്. മുസ്ലീം ലീഗിന്റെ ഉന്നത നേതാക്കൾക്കും ഇതിൽ പങ്കുണ്ട്.  ഇത്തരം കേസ്സുകൾ
ലഘൂകരിക്കാനും അട്ടിമറിക്കാനും ഉന്നത തലത്തിൽ ഗൂഡാലോചന നടന്നതായും വിവരം ലഭിച്ചിട്ടുണ്ട്.പക്ഷേ പോലീസ് ഇൗ കാര്യത്തിൽ സമ്മർദ്ദത്തിന് വഴങ്ങരുത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad