സിപിഎം ആദ്യം വിലക്കെടുക്കുന്നത് മമ്മൂട്ടിയെയാണ് കൈരളിയിലൂടെ... പിന്നീട് ഫെഫ്കയിലൂടെ സിനിമയെയും...അലി അക്ബർ എഴുതുന്നു

കലയും രാഷ്ട്രീയവും. 
ആദ്യമായി സിനിമ എന്ന കലയെ കണ്ടപ്പോൾ ലെനിൻ പറഞ്ഞു ഈ കല ഉപയോഗിച്ച് വിപ്ലവത്തിന് ആക്കം കൂട്ടാം... അതേ സിനിമ ഉപയോഗിച്ച് വിപ്ലവത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കേരളത്തിലെ കമ്യുണിസ്റ്റുകളും അതിൽ നിന്നും ഒട്ടും പിന്നിലല്ലായിരുന്നു... കമ്യുണിസം വളർന്നത് കേവലം കർഷക, തൊഴിലാളി സമരങ്ങളിലൂടെ മാത്രമല്ല.... കലകളെയും സാഹിത്യത്തെയും  കൃത്യമായി ഉപയോഗിച്ച് കൊണ്ട്തന്നെയാണ്.....
 KPAC യെയും... അവരുടെ നാടക ഗാനങ്ങളെയുമെല്ലാം പാർട്ടിയെ വളർത്താൻ  നന്നായി അന്നൊക്കെയായിരുന്നു കോളേജ്... ഇപ്പോഴൊക്കെ എന്ത് കോളേജ്... അലി അക്ബർ എഴുതുന്നുഉപയോഗിച്ചു.,P.ഭാസ്കരൻ, ONV, ഇങ്ങിനെ കവികൾ എഴുതിയ വിപ്ലവ ഗാനങ്ങൾ പാർട്ടിയുടെ വളർച്ചയിൽ ഇന്ധനം പകർന്നവ തന്നെയാണ്.. 
എന്നാൽ സിനിമാ മേഖല കുത്തക മുതലാളിമാരുടെ കൈകളിലായിരുന്നകാരണം സിനിമയെ അത്രകണ്ട് ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല... കുറച്ചു വിപ്ലവ സിനിമകൾ വന്നു എന്നതൊഴിച്ച്... സിനിമയിൽ 70കൾക്ക് ശേഷമാണ് ഇടതുപക്ഷ കലാകാരന്മാർ പിടിമുറുക്കുന്നത് അതുതന്നെ ഉച്ചപ്പടങ്ങൾ എന്ന അവസ്ഥയിലുമായിരുന്നു. പിന്നീട് 80 കളിൽ KSFDC യുടെ ആവിർഭാവത്തോടുകൂടിയാണ് ഇടത് സംവിധായകർ ശ്രദ്ധേയരായി തുടങ്ങുന്നത് 
KR മോഹനൻ, ചിന്തരവി, തുടങ്ങി കൂടാതെ  ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്തതികൾ.. അവരുടെ പിന്തുടർച്ചയായിട്ടാണ് ഞാനെന്ന  ഈ സഖാവും വന്നത്... പക്ഷെ സഖാക്കളിലും ബൂർഷാകൾ തന്നെയാണ് ഭരിക്കുന്നത് എന്ന് തിരുവനന്തപുരത്തെ ജീവിതമാണ് പഠിപ്പിച്ചത്... വയനാട്ടിൽ സ്കൂൾ നാടകങ്ങളിൽ തുടങ്ങി, മാവോയിസ്റ്റ് നാടകങ്ങളിൽ വരെ ഈ ഉള്ളവൻ അഭിനയിച്ചിട്ടുണ്ട്... അന്ന് മാവോയിസ്റ്റ് വേട്ട നടന്നപ്പോൾ ഈയുള്ളവനും നാടകത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.... അതിന്റെ നേർചിത്രമാണ് മാമലകൾക്കപ്പുറത്ത് എന്ന സിനിമ...   അവിടേക്ക് പിന്നീട് വരാം... കോൺഗ്രസിന് മാത്രം ജയം നൽകിവന്ന സുൽത്താൻ ബത്തേരി മണ്ഡലം സിപിഎം പിടിച്ചെടുക്കാൻ ഈയുള്ളവനും ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട്.. മീനങ്ങാടി ഗവർമ്മെന്റ് ഹൈസ്‌കൂളിൽ SFI യുടെ ലീഡർ ആയിരുന്നു. സഖാവ് വർഗീസ് വൈദ്യരുടെ രണ്ടാം വട്ട മത്സരത്തിൽ കലാവിഭാഗം എന്റെ കീഴിലായിരുന്നു.. അന്ന് തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ട കഥയോർക്കുന്നു... കേണിച്ചിറയിൽ നാടകം തുടങ്ങി. വലിയ ആൾക്കൂട്ടമുണ്ട് ഇൻട്രൊഡക്ഷൻ കഴിഞ്ഞാണ് എന്റെ എൻട്രി ഖദർ വേഷത്തിൽ കോൺഗ്രസ്സിനെ പ്രധിനിതീകരിച്ചുള്ള കഥാ പാത്രം ആദ്യ ഡയലോഗ് കഴുവേറിമക്കളെ കണ്ടോ... എന്നതായിരുന്നു... ഞാനിതും പറഞ്ഞു കയറിയതും ഒരു കട്ടസഖാവ് കരുതി ഞാൻ നാടകം പൊളിക്കാൻ വന്ന കോൺഗ്രസ്സ്കാരനാണെന്ന് അയാൾ അരയിൽ നിന്നും കത്തി വലിച്ചൂരി എന്നേ കുത്താനായി ചാടി, ഇതുകണ്ടതും ഞാൻ നാലുകാലിൽ ഓടി... വിടാതെ അയാൾ പുറകിൽ,  അയാളുടെ പുറകിൽ സഖാവ് മജീദ്... കുത്തല്ലേ കുത്തല്ലേ ഓൻ നമ്മുടെ ആളാ.. ഗ്രൗണ്ടിൽ മൂന്ന് റൗണ്ട് ഓടിയപ്പോൾ കട്ടസഖാവിനെ സഖാക്കൾ പിടിച്ചു.. ഞാൻ നാടകത്തിലേക്ക് കയറി നാടകം പൂർത്തിയാക്കി... നാടകം കഴിഞ്ഞതും സഖാവ് വന്ന് എന്നെകെട്ടിപിടിച്ചു കരഞ്ഞു. ആള് സ്ഥലത്തെ ചാരായ ഷാപ്പിലെ ഒഴിപ്പ് കാരനായ സഖാവായിരുന്നു... അന്ന് നിർബ്ബന്ധിച്ചു ഷാപ്പിൽ കൊണ്ടുപോയി 400 ഒഴിച്ചു കുടിപ്പിച്ചിട്ടാ എന്നേ വിട്ടത്.... സഖാവ് മജീദ് ഇന്നില്ല... 
സിപിഎം ന്റെ കൂടെ കലാകാരന്മാരെ പിടിച്ചു നിറുത്തുന്നത് അവരുടെ വിജയത്തിന് ആക്കം കൂട്ടാൻ തന്നെയാണ് അവരുടെ എഴുതും പ്രകടനവുമെല്ലാം വോട്ടായി മാറിയിട്ടുണ്ട്... വർഗീസ് വൈദ്യരുടെ ജയത്തോടെയാണ് വയനാട്ടിൽ സിപിഎം പച്ചപിടിക്കുന്നത്... മീനങ്ങാടി പഞ്ചായത്ത് സിപിഎം തുടർച്ചയായി ഭരിക്കുന്നതും... 
ഉള്ളത് പറയണമല്ലോ കേരളത്തിലെ  ബിജെപി ക്ക് കലയും വേണ്ടാ കലാകാരന്മാരെയും വേണ്ടാ... ഇലക്ഷന് വല്ല മിമിക്രിക്കാരെയും പിടിച്ചു പ്രചരണ ചുമതല ഏൽപ്പിക്കും.. അത്ര തന്നെ. 
പുകാസ യിലാണ് ഇന്ന് കലാകാരമാർ മുഴുവൻ. അവിടെ നിന്നാലേ നാടകക്കാർക്ക് നാടകം കളിക്കാൻ പറ്റൂ കാരണം ദേവസ്വം ബോർഡ്‌ സിപിഎം കാരുടെ കയ്യിലാണ്... നാടൻ കലാകാരന്മാരുടെ നില നിൽപ്പ് തന്നെ അമ്പലപറമ്പിലാണ്... ബിജെപി ക്കാരന് എപ്പോഴും ഹിന്ദു വർഗ്ഗീയവാദി എന്നപേര് മാത്രം  ബാക്കി.  പുകാസക്കാരൻ അമ്പലത്തിൽ ഹൈന്ദവ വിശ്വാസത്തിനെതിരെ നാടകം കളിക്കും.ഹൈന്ദവനെതിരെ പറയുന്ന മുജാഹിദ് ബാലുശ്ശേരിയും, ഷിബുസ്വാമിയും പ്രഭാഷണം നടത്തും അതാണ്‌ സിപിഎം ന്റെ വഴി... പല ബിജെപി അനുകൂല കലാകാരമാരും അക്കാര്യം പുറത്തു പറയില്ല...പറഞ്ഞാൽ പണി പോയി. 
 കേന്ദ്രം ബിജെപി ഭരിക്കാൻ തുടങ്ങിയിട്ട് ഇത്ര കാലമായിട്ടും കലാകാരന്മാർക്ക് വേണ്ടി കേരളത്തിലെ നേതൃത്വം അനങ്ങിയിട്ടില്ല.. പല കേന്ദ്രഫണ്ടുകളും സഖാക്കളുടെ ഇഷ്ടം പോലെ ഉപയോഗിക്കുന്നു അത്തരത്തിൽ പെട്ട ഒന്നാണ് കണ്ണൂർകാർഡ്.... കേന്ദ്ര സിനിമാ സഹായം.. 
ഇങ്ങിനെ സിനിമാ തൊഴിലാളികളെയും സിപിഎം പാളയത്തിൽ കൊണ്ട് കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു B.ഉണ്ണികൃഷ്ണന്റെ ശ്രമം, ഫെഫ്ക സൃഷ്ടിക്കപ്പെടും മുൻപ് MACTA ആയിരുന്നു സിനിമാക്കാരുടെ കൂട്ടായ്മ  അതിൽ പറയത്തക്ക രാഷ്ട്രീയം ഉണ്ടായിരുന്നില്ല, എന്നാൽ ഫെഫ്ക രൂപികരിച്ചു കഴിഞ്ഞതിൽ പിന്നീട് അതിന്റെ നേതൃത്വം മാറി മാറി കയ്യാളുന്നത് സഖാക്കൾ തന്നെ... സിപിഎം ആദ്യം വിലക്കെടുക്കുന്നത് മമ്മൂട്ടിയെ
യാണ് കൈരളിയിലൂടെ... 
പിന്നീട് ഫെഫ്കയിലൂടെ  സിനിമയെയും. 
B ഉണ്ണികൃഷ്ണൻ, കമാലുദ്ധീൻ, സിബിമലയിൽ തുടങ്ങി ഒരു പരമ്പര തന്നെ ഈ സംഘടനയെ മരണം വരെ നയിക്കും, പബ്ലിക് ഓഡിറ്റിങ് ഉണ്ടാവില്ല ... ആരുടേയും എതിർ ചോദ്യമുണ്ടാവില്ല... 
ഈ രാജാക്കന്മാർക്കെതിരെ ചെറുവിരലനക്കാൻ കെൽപ്പില്ലാത്ത അടിമകളായി ടെക്‌നീഷ്യന്മാരും ചെറു കലാകാരൻമാരും... 
തിലകനെ വച്ചു സിനിമ ചെയ്തതിന് 10 വർഷമായി എന്നേ സസ്‌പെൻഡ് ചെയ്തിട്ട് എന്റെ കൂടെ ജോലി ചെയ്ത കുറെ വിദഗ്ദരുണ്ടായിരുന്നു ... ഇപ്പോൾ അവർക്കൊന്നും പണിയില്ല... 
ആദ്യം കലാകാരൻമാരെ സഖാക്കളാക്കും  അവർ വേഷം മാറി സുഡാപ്പികളാവും...പണം അവരിലേക്ക് ഒഴുകി എത്തുമ്പോൾ  ദേശസംസ്കാരത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ ഉണ്ടാകും...  ഇപ്പോൾ സുടാപ്പി സിനിമകളുടെ കാലമാണെന്ന് പറയുന്നു....  
രണ്ടു ജവാൻ മാരെയേ കൊല്ലാൻ കഴിഞ്ഞുള്ളു എന്ന് വാർത്ത വായിക്കുന്ന കാലമാണിത്... 
ഒരു മാറ്റം അനിവാര്യമാണ്, ഇനി കാര്യങ്ങൾ പ്രേക്ഷകർക്ക്നിയന്ത്രിക്കാവുന്ന കാലമായി മാറും  അവിടെ രാജാക്കന്മാർ മുട്ട് കുത്തുന്നത് നാം കാണുക തന്നെ ചെയ്യും...  
സമൂഹത്തിൽ ഏതു തരം മാറ്റമുണ്ടാവണം എന്ന് നിശ്ചയിക്കുന്നത് കലാകാരന്മാരാണ്, അതാണ്‌ ഈ FB യിലും സംഭവിക്കുന്നത്. ഞാൻ കുത്തിക്കുറിക്കുന്ന അക്ഷരങ്ങൾ പതിനായിരങ്ങളിലേക്ക് എത്തുന്നു, അതേപോലെ നമുക്ക് സിനിമയെയും സകല ദൃശ്യ, ശ്രവ്യ കലകളെയും  എത്തിക്കാൻ കഴിയും... 
ഓർമ്മകളിൽ നിന്നല്പം വഴുതി മാറിപ്പോയി.... ... സ്കൂളിൽ എന്റെ നാടക ഗുരുനാഥൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു... ഇലയ്ക്കാട് മുരളീധരൻ മാഷ്, ഇപ്പോൾ വൈക്കത്തിനടുത്ത് പെരുവയിൽ വിശ്രമ ജീവിതം നയിക്കുന്നു... നാടകത്തിൽ എത്തിയത് വലിയ കഥയാണ് . എന്റെ ജ്യേഷ്ഠൻ അമാനുള്ള സ്കൂളിൽ നാടകം അഭിനയിക്കുമായിരുന്നു.. 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ ആനിവേഴ്‌സറിക്ക് നാടകം കാണാൻ പോയി. 
അന്ന് ചെറിയ കുട്ടികൾ സ്റ്റേജിനടുത്ത് തറയിൽ ഇരിക്കണം.. പുറകിൽ ബെഞ്ചിൽ മുതിർന്ന കുട്ടികളും രക്ഷാകർത്താക്കളുമെല്ലാം.. അങ്ങിനെ ഞാൻ നാടകം കാണാൻ അക്ഷമയോടെ ഇരിക്കുമ്പോൾ പുറകിലെ കുട്ടികൾ ചരല് വാരി മുൻപിലേക്ക് എറിഞ്ഞു... ആകെ ബഹളം... ദാ വരുന്നു കുമാരൻ മാഷ്.. വന്ന് ആദ്യം എന്നേ കോളറിൽ പിടിച്ചു തൂക്കി ചന്തിക്ക് നാലഞ്ചു പെട പെടച്ചു... നിരപരാധിയായ എന്നേ വേദനിപ്പിച്ചു എന്ന് മാത്രമല്ല അത്രയും കുട്ടികളുടെ മുൻപിൽ വച്ചു അപമാനിച്ചു... സഹിക്കാൻ കഴിയാത്ത സങ്കടത്തോടെ നാടകം കാണൽ ഉപേക്ഷിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ കുമാരൻ മാഷോട് അടങ്ങാത്ത പകയുണ്ടായിരുന്നു ഇങ്ങനെയാണ് മനസ്സു പറഞ്ഞത് "അടുത്ത വർഷം ആ സ്റ്റെജിൽ ഞാനുണ്ടാകും കുമാരാ "...സത്യം ആ അപമാനവും പകയും മനസ്സിൽ വച്ചു അടുത്ത കൊല്ലത്തെ യൂത്ത് ഫെസ്റ്റിവലിന് വേണ്ടി കാത്തിരുന്നു... നാടകത്തിൽ അഭിനയിക്കണം... ഹൌസ് ലീഡറെ കണ്ടു വിവരം പറഞ്ഞു... വാച്ചേരി വർഗീസാണ് നാടകം സംവിധാനം ചെയ്യുന്നത് അങ്ങേരെടുത്തു പോകാൻ പറഞ്ഞു അവിടെ എത്തിയപ്പോൾ ഒരു റോളെ ബാക്കിയുള്ളു... പൊറിഞ്ചു പുണ്യാളൻ... സി എൽ ജോസിന്റെ നാടകം ഒരു കോൺസ്റ്റബിൾ റോൾ... അതിനായ് മറ്റൊരാവകാശി കൂടെ അവിടെ വന്നിട്ടുണ്ട് എന്റെ സുഹൃത്ത് കൂടിയായ മജീദ്... മജീദ് കാര്യം കാണാൻ മിടുക്കനാണ്... സ്കൂൾ വിട്ട് വൈകിട്ടാണ് റിഹേഴ്സൽ.. മജീദും ഞാനും റോളിന് വേണ്ടി കാത്തിരിക്കയാണ്... എനിക്ക് നറുക്ക് വീഴാൻ ഒരു സാധ്യതയുമില്ല... ന്നാലും... വെറുതെ... കാത്തിരുന്നു... അപ്പോഴാണ് മുരളി മാഷ് വരാന്തയിലൂടെ നടന്നു വരുന്നത് ഞങ്ങടെ ഹൗസ് ക്യാപ്റ്റൻ മാഷേ കണ്ടതും പറഞ്ഞു മാഷേ ഒന്നു സഹായിക്കാമോ? ഇവിടെ ഒരു കഥാപാത്രവും രണ്ട് അഭിനേതാക്കളും ഉണ്ട് മാഷ് ഒരാളെ സെലക്റ്റ് ചെയ്തു തരാവോ? മാഷ് അകത്തേക്ക് കയറി, ആദ്യം മജീദിനോട് പറഞ്ഞു അഭിനയിക്കു. മജീദ് അഭിനയിച്ചു, എന്നോട് ചോദിച്ചു എന്താ പേര്.. അലി അക്ബർ..... ങാ..  അഭിനയിക്കൂ.... ഞാൻ അഭിനയിച്ചു. വർഗീസ് അലിയെ എടുത്തോളൂ.
 ഇതും പറഞ്ഞു മാഷ് പോയി.. എനിക്ക് ലോട്ടറി അടിച്ചപോലായി...ഞാൻ കോൺസ്റ്റബിൾ ആയി റിഹേഴ്സൽ കഴിഞ്ഞു... ആ ദിവസമെത്തി മേക്കപ്പ് ഒക്കെ ഇട്ട് dress ചെയ്തു.. പഴയ കാല പോലീസ്  നിക്കർ, ഷർട് കൂമ്പൻ തൊപ്പി... കോമഡി റോൾ ആണ്... സ്റ്റെജിൽ കയറും മുൻപ് മുരളി  മാഷ് വന്ന് എന്നേ മാറ്റി നിറുത്തി പറഞ്ഞു നിക്കാറിന്റ ബട്ടൻസ് ഇടേണ്ട..നിക്കർ  ഇറങ്ങി പോവുമ്പോൾ വലിച്ചു കേറ്റിക്കോ... 
ഞാനതു ചെയ്തു സ്റ്റെജിൽ പോലീസ് ഡയലോഗ് അടിക്കുമ്പോൾ നിക്കർ ഇറങ്ങി പോകും ഞാൻ വലിച്ചു കേറ്റും... പ്രേക്ഷകർ ഒടുക്കത്തെ ചിരിയും കയ്യടിയും അങ്ങിനെ ഞാൻ സ്റ്റാറായി.... കുമാരൻ മാഷോടുള്ള എന്റെ പക തീർന്നു. യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞു ഒന്നുരണ്ടു മാസമായിക്കാണും. ക്ലാസ്റൂമിലെക്ക് ഹെഡ് മാസ്റ്ററുടെ നോട്ടീസ് വന്നു അലി അക്ബർ ക്‌ളാസ്സു കഴിഞ്ഞ് 10 ബിയിൽ വരണം, ജില്ലാ യൂത്ത് ഫെസ്റിവലിലേക്കുള്ള സെലക്ഷൻ ആണ്. ഓസ്കാറിന് സെലെക്ഷൻ കിട്ടിയ മാതിരിയാണ്.. വൈകിട്ട് സെലെക്ഷൻ ക്ലാസ്സിൽ എത്തി... വിക്ടർ മധുരവലിയുടെ നാലാം യാമം ആണ് നാടകം.. മുരളി മാഷ് ചോദിച്ചു അന്ധൻ ആവാൻ ആർക്കൊക്കെ താത്പര്യം കുറേപേർ കൈ പൊക്കി, അവരെ അഭിനയിപ്പിച്ചു നോക്കി അതിൽ ഒരാളെ സെലക്ട് ചെയ്തു, അടുത്തത് ഒരു ബധിരൻ  വേണം.. താല്പര്യമുള്ളവർ മുന്നോട്ടുവരിക കുറേ പേർ വന്നു ബെറ്റർ ആയി അഭിനയിച്ചയാളെ  സെലക്ട് ചെയ്തു.. ഇനി ഒരു പൊട്ടനെ വേണം താല്പര്യമുള്ളവർ മുന്നോട്ടുവരിക പൊട്ടൻ എന്ന് കേട്ടതും ആരും മുന്നോട്ടു വന്നില്ല, ഞാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു സാറേ കാണിച്ചു തന്നാൽ ചെയ്യാം... മാഷ് കാണിച്ചുതന്നു ഞാൻ അതേ പോലെ ചെയ്തു അലി  പൊട്ടനായിക്കോ.. സന്തോഷം കൊണ്ട് ഉള്ളം നിറഞ്ഞു. ആ നാടകത്തിലെ ഏറ്റവും നല്ല റോളായിരുന്നു പൊട്ടന്റേത്. അന്ന് വയനാട് കോഴിക്കോട് ജില്ലയിൽ ആയിരുന്നു. ജില്ലാ യൂത്ത് ഫെസ്റ്റിവലിന് അൻപതോളം നാടകങ്ങൾ കാണും, കോഴിക്കോട് ചാലിയം സ്കൂളിലായിരുന്നു യൂത്ത് ഫെസ്റ്റിവൽ, അക്കൊല്ലം 53 നാടകങ്ങൾ, ലൈറ്റുകളും മറ്റും അറേഞ്ച് ചെയ്താണ് പോയത് പക്ഷേ നാടകത്തിന്റെ നമ്പർ കിട്ടിയപ്പോൾ 50 നോട് അടുപ്പിച്ച്, സംഗതിഎല്ലാം  പൊളിഞ്ഞു നാടകം തുടങ്ങിയപ്പോൾ പകൽ ആയിരുന്നു ലൈറ്റ് ഇഫക്റ്റ് എല്ലാം വെറുതെയായി. പക്ഷേ നാടകം ഗംഭീരമായി നാടകം കഴിഞ്ഞു ഞാനാ ഓഡിയൻസിനെ ഇടയിലൂടെ പോകുമ്പോൾ... പൊട്ടൻ ഉണ്ടാക്കുന്നതു മാതിരിയുള്ള ശബ്ദം അവർ പുറപ്പെടുവിച്ചു... നാടകം ഓഡിയൻസിന്  പിടിച്ചിരിക്കുന്നു.. സമാധാനമായി, ക്ഷമയോടെ റിസൾറ്റിന്  വേണ്ടി കാത്തിരുന്നു... റിസൾട്ട് വന്നു ഒന്നാം സമ്മാനം നാലാം യാമത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനനിമിഷം ജില്ലയിൽ ഞാൻ അഭിനയിച്ച നാടകത്തിന് ഒന്നാം സ്ഥാനം,,,, പിന്നീട് ആ നാടകം നൂറോളം സ്റ്റേജുകളിൽ കളിച്ചു. ഒരുപാട് തവണ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നാടകമായിരുന്നു അത്.... അടുത്തവർഷം കൊടുവള്ളിയിൽ ആയിരുന്നു ജില്ലാ യൂത്ത് ഫെസ്റ്റിവൽ... കൊറ എന്ന തെയ്യ നാടകമായിരുന്നു വികെ പ്രഭാകരന്റെ രചന അതിനും ഒന്നാം സ്ഥാനം കിട്ടി...
പിന്നീട് മധു മാസ്റ്ററുടെ പടയണി എന്ന നാടകത്തിൽ അഭിനയിച്ചു. അതിന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു, ആ നാടകം പിന്നീട് തലശ്ശേരിയിൽ കളിക്കുമ്പോഴാണ് ശ്രീ, വി പി മുഹമ്മദ് ആ നാടകം കാണുന്നത് നാടകം കഴിഞ്ഞ് അദ്ദേഹം എന്നെ വന്നു കണ്ട അഭിനന്ദിച്ചു പേരും സ്ഥലവും ചോദിച്ചു ഞാൻ അലി അക്ബർ വയനാട് എന്നു പറയുകയും ചെയ്തു. പിന്നീട് ഒരിക്കൽ സ്കൂൾ വിട്ടു വരുമ്പോൾ ഞങ്ങളുടെ കടയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു എനിക്ക് ഒരു സിനിമയിൽ അവസരം ഉണ്ട് അടുത്ത  ദിവസം വടകരയിൽ എത്തണം... ഇത് മാനന്തവാടിയിലെ ഒരാൾക്ക് കിട്ടിയ പോസ്റ്റ് കാർഡിനുള്ള വിവരം ആണ്..  അയാളുടെ നമ്പർ കടക്കാരൻ കുറിച്ച് തന്നു.. ജ്യേഷ്ഠനെ കൊണ്ട് മാനന്തവാടിയിൽ വിളിപ്പിച്ചു... അയാൾ കാർഡിലെ പേർ വായിച്ചു കേൾപ്പിച്ചു  ...  VP മുഹമ്മദ്‌.. അപ്പോൾ ഞാൻ ഓർത്തു... അദ്ദേഹം എന്നെ പരിചയപ്പെട്ടിരുന്നുവല്ലോ... 
കത്തിന്റെ മേൽവിലാസമാണ് തമാശ അലി അക്ബർ വയനാട്. സത്യത്തിൽ വയനാട് എന്നൊരു സ്ഥലം ഇല്ല. ജില്ലയ്ക്ക് മൊത്തം പറയുന്ന പേരാണ് വയനാട്. ഈ പോസ്റ്റ് കാർഡ് കറങ്ങിത്തിരിഞ്ഞ് മാനന്തവാടിയിലെ എന്നെ അറിയാവുന്ന ഒരു അധ്യാപകന്റെ അടുത്താണ് എത്തിയത്.
 അദ്ദേഹം മീനങ്ങാടിയിലെ ടെലഫോൺ ഡയറക്ടറി എടുത്ത് ഒരു കടയിലേക്ക് വിളിച്ചു... ആ കട ഞങ്ങൾ വാടകയ്ക്ക് കൊടുത്ത കടയും അങിനെ ഭാഗ്യം എന്നെത്തേടി വന്നു... തേൻതുള്ളി എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്... സംവിധായകൻ K.P.കുമാരൻ...രചന. VP മുഹമ്മദ്‌  VT. മുരളി പാടിയ ഓത്തു പള്ളീലന്നു നമ്മൾ പോയിരുന്ന കാലം എന്ന ആ പ്രശസ്‌ത ഗാനത്തിൽ ബാലനടനായി പ്രത്യക്ഷപ്പെട്ടു.ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ആയിരുന്നു  പിന്നീട് VP യുടെ കുടുംബത്തിൽ ഒരംഗത്തെ പോലെയായി... കത്തിയിലും, ഉൽപ്പത്തിയിലും എല്ലാം എന്നേ വിളിച്ചിച്ചിരുന്നു.  അവസാനം ഞാൻ സംവിധായകനായതിന് ശേഷം ഒരിക്കൽ ഒരു പടം പ്ലാൻ ചെയ്യുന്നുണ്ട് അക്ബർ സഹായിക്കണം എന്ന് പറഞ്ഞു.പിന്നീട് അദ്ദേഹത്തിന്റെ മരണ വാർത്തയാണ് കേട്ടത്
 അതേപോലെ കവി PT. അബ്ദുറഹ്മാൻ സാഹിബുമായും മരണം വരെ സൗഹൃദം പങ്കിട്ടു ... .. 
നാടകവും സിനിമയും ഒക്കെ കഴിഞ്ഞപ്പോൾ പത്താം ക്ലാസ്സ് എട്ടു നിലയിൽ പൊട്ടി.. പിന്നെ കുമാർ ട്യൂട്ടോറിയൽ... അവിടെ കുരുത്തക്കേട് കാണിച്ചതിന് പുറത്താക്കി...കുമാറിന്റെ ഉടമയോടുള്ള വാശിയിൽ സെപ്റ്റംബറിൽ തന്നെ എഴുതി  പതതാം ക്‌ളാസ്സ്‌ പാസ്സായി... വാശി പിടിച്ചാൽ അത് കിട്ടിയിട്ടേ അടങ്ങൂ... ഓർക്കാൻ തുടങ്ങുമ്പോൾ കടന്നൽ കൂടിളകിയ പോലാണ് ഓർമ്മകൾ... എല്ലായിടത്തു നിന്നും പറന്നെത്തുന്നു... പ്രണയത്തിന്റെ തൂവാലകളും.. പകയുടെ വാൾമുനകളും, സൗഹൃദത്തിന്റ തലോടലുകളും ലഹരിയുടെ നുരകളും..വിപ്ലവത്തിന്റെ വീര്യവും...  അങ്ങിനെയൊക്കെയുള്ള, ഓർമ്മകളാകുന്ന കടന്നലുകളുടെ ഹുങ്കാരമാണ് ഈ കോവിഡ് സമ്മാനിക്കുന്നത്.... അതിനിടയിൽ ചില മഷിത്തണ്ടുകളും, കുപ്പിവളകളും, ചെമ്പകപ്പൂവും, ചിതറി തെറിക്കുന്ന ഗോലികളും, കളങ്ങളിൽ ചാടി തിമർക്കുന്ന ഒറ്റക്കാലിലെ പാദസരങ്ങളും, മുടിയിൽ നിന്ന് കഴുത്തിലേക്ക് ഊർന്നു വീഴുന്ന കനകാംബരവും  മയിൽപീലിതുണ്ടുകളായി  പറക്കുന്നുമുണ്ട്...

Post a Comment

0 Comments

Top Post Ad

Below Post Ad