ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍


കോഴിക്കോട്: വനവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍.അസിസ്റ്റന്റ്  കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയാണ് ശ്രീധന്യ മിന്നും നേട്ടം കരസ്ഥമാക്കിയത്.വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് - കമല ദമ്പതികളുടെ  മകളാണ് ശ്രീധന്യസുരേഷ്. വയനാട്ടില്‍ നിന്ന് ആദ്യമായി ഐഎഎസ് നേടുന്നതും ശ്രീധന്യയാണ്.

തരിയോട് നിര്‍മ്മല ഹൈസ്‌ക്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad