ഇടതു സർക്കാരിൻ്റെയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെയും ചെമ്പ് പുറത്താകുന്നു; ശോഭ സുരേന്ദ്രൻ

ഇടതു സർക്കാരിൻ്റെയും   മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെയും ചെമ്പ് പുറത്താകുന്നതു കണ്ടോ. തിരിച്ചെത്തുന്ന പ്രവാസി മലയാളികൾ ക്വാറൻ്റയിൻ ചെലവ് തനിയെ വഹിക്കണമെന്ന്. 
മാധ്യമ പ്രവർത്തകർ എടുത്തു ചോദിച്ചു, അപ്പോൾ പാവപ്പെട്ട പ്രവാസികളോ? അവരും വഹിക്കണം എന്ന് സംശയരഹിതമായി മുഖ്യമന്ത്രിയുടെ മറുപടി.എല്ലാവരുടെയും കൂടി ചെലവ് സംസ്ഥാന സർക്കാരിനു വഹിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എങ്ങനെയുണ്ട്. പ്രവാസി സമൂഹം നമ്മുടെ ഭാഗമാണ്, സഹോദരങ്ങളാണ്, അവരില്ലാതെ കേരളമില്ല എന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പും ശേഷവും പറഞ്ഞു കൊണ്ടിരുന്ന അതേ മുഖ്യമന്ത്രി ഇപ്പോൾ പറയുന്നു, വരുന്നത് സന്തോഷം, പക്ഷേ, ക്വാറൻ്റയിൻ കാലം കയ്യീന്ന് കാശെടുത്ത് കഴിഞ്ഞു കൊള്ളണം. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ഈ പറഞ്ഞത് ഹോട്ടലുകളിലെയോ മറ്റോ പെയിഡ് ക്വാറൻ്റയിനെക്കുറിച്ചല്ല എന്നതാണ് ; ഹോം ക്വാറൻ്റയിനെക്കുറിച്ചുമല്ല. സർക്കാറിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റയിനെക്കുറിച്ചാണ്.
ഇനിയും നമുക്ക് കാത്തിരിക്കാം; അഞ്ചു മണി പത്രസമ്മേളനത്തിലും ആറു മണി പത്രസമ്മേളനത്തിലും ഇതുവരെ പറഞ്ഞ, പിണറായി ഫാൻസ് കയ്യടിച്ച എന്തൊക്കെ മാറ്റിപ്പറയും എന്ന്.
കാത്തിരിക്കുക തന്നെ വേണം, തനിനിറം കണ്ടറിയാൻ.
പ്രവാസി മലയാളികളെ പിഴിഞ്ഞെടുത്ത് ചാറ് കുടിച്ച സി പി എമ്മും അവരുടെ മുഖ്യമന്ത്രിയും ഇത്ര വലിയ കള്ളനാണയങ്ങളാണ് എന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കാതിരിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad