കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം ; വി.മുരളീധരൻ


V Muraleedharan
കോവിഡ്രോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടുപോലുമില്ല. എന്നിട്ടും കേന്ദ്രമന്ത്രി വി മുരളീധരൻ യോഗത്തിൽ മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് അറിയില്ല. കേന്ദ്ര നിലപാട് അറിയിക്കാൻ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ ഈ  പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നിശ്ചയമായും ആ യോഗത്തിൽ ഞാനുണ്ടാകുമായിരുന്നു. എല്ലാ എംപിമാർക്കും അയച്ച കൂട്ടത്തിൽ എന്റെ പേഴ്സണൽ സ്റ്റാഫിനും വാട്സാപ്പിൽ ഇന്നലെ  വൈകിട്ടൊരു നോട്ടീസ് ഈ യോഗത്തെക്കുറിച്ച് കിട്ടിയെന്നത് സത്യമാണ്. ആ നോട്ടീസ് ഒരു പൊതു സ്വഭാവത്തിലുള്ളതും കളക്ട്രേറ്റിലെത്തി യോഗത്തിൽ പങ്കെടുക്കണമെന്ന് പറയുന്നതുമാണ്. വ്യക്തമായി കാര്യങ്ങൾ പറഞ്ഞ് ഒരു ഫോൺ കോളോ ഇമെയിലോ വന്നിരുന്നെങ്കിൽ, വിദേശകാര്യ മന്ത്രാലയത്തിലെ മുൻ നിശ്ചയിച്ച യോഗങ്ങളുണ്ടായിരുന്നത് മാറ്റി വച്ച് ഈ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ തയ്യാറാകുമായിരുന്നു. എന്തായാലും ഇതിത്തിരി കടുത്തു പോയി .ഇതിപ്പോ ഇങ്ങനെ സംഭവിക്കാൻ കാരണം, മുഖ്യമന്ത്രി ഉപദേശകർ പറഞ്ഞത് ഏറ്റു പാടിയതുകൊണ്ടാണോ? വീഡിയോ കോൺഫറൻസിംഗിൽ ഞാൻ  വന്നിട്ടുണ്ടോയെന്ന് സ്ക്രീനിലൊന്ന് നോക്കിയാൽ അങ്ങേയ്ക്ക് മനസിലാകില്ലേ? വരാത്ത എന്നെ കണ്ടെന്നും, ഞാനൊന്നും മിണ്ടിയില്ലെന്നും കണ്ടെത്തി അങ്ങയോട് പറഞ്ഞ ഉപദേശകന് നമോവാകം🙏🏼

Post a Comment

0 Comments

Top Post Ad

Below Post Ad