കൊറോണയുടെ മറവിൽ പമ്പയിൽ നടക്കുന്ന കോടിക്കണക്കിനു രൂപ വിലവരുന്ന മണൽ കൊള്ളക്കെതിരെ ഭാരതീയ ജനതാ പാർട്ടി പമ്പാവാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു.

കൊറോണയുടെ മറവിൽ പമ്പയിൽ നടക്കുന്ന   കോടിക്കണക്കിനു രൂപ  വിലവരുന്ന മണൽ  കൊള്ളക്കെതിരെ ഭാരതീയ ജനതാ പാർട്ടി പമ്പാവാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. 

ഗവണ്മെന്റിനു കോടിക്കണക്കിനു രൂപ കിട്ടേണ്ടിയിരുന്നതാണെങ്കിലും 
മുഖ്യമന്ത്രിയുടെ അറിവോടെ കണ്ണൂരിലുള്ള "CLAYS AND CERAMIC" എന്ന സ്വകാര്യ കമ്പനിക്ക് 75000 മെട്രിക് ടൺ  മണൽ സൗജന്യമായി നീക്കുവാനുള്ള അനുമതി നൽകിയിരിക്കുകയാണ്.
ബിജെപി  വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് ബിജെപി പമ്പാവാലി മേഖല പ്രസിഡന്റ്‌ രാജേഷ് പമ്പാവാലി അറിയിച്ചു. 

ഇന്നുനടന്ന സമരപരുപാടിയിൽ ബിജെപി പമ്പാവാലി മേഖല പ്രെഡിഡന്റ് രാജേഷ് പമ്പാവാലി അധ്യക്ഷത വഹിച്ചു. 
ബിജെപി സംസ്ഥാന കൗൺസിൽ അഗം അനോജ് റാന്നി ഉൽഘാടനം ചെയിതു.  ബിജെപി  പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്‌ മനീഷ്, ബിജെപി പമ്പാവാലി മേഖല വൈസ് പ്രസിഡന്റ്‌ അനീഷ് ജോർജ്, മനു പുതുക്കട,  സന്തോഷ്‌ മിടുക്കോലി,മേഖല യുവമോർച്ചയുടെ  ഭാരവാഹികൾ  എന്നിവർ  സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad