കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി ആർ ശ്രീലേഖ ഐപിഎസ്

കേരളത്തിലെ ആദ്യ വനിതാ   
ഡിജിപിയായി ആർ ശ്രീലേഖ ഐപിഎസ്. തിരുവനന്തപുരത്ത് 
ഡി ജി പി റാങ്കിലുള്ള രണ്ടു പേർ വിരമിച്ച ഒഴിവിൽ ഇന്നു ചേർന്ന മന്ത്രിസഭാ 
യോഗം ശ്രീലേഖക്ക് ഡി ജി പി പദവി നൽകി. അവർ ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും.
1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് 
ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.
ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്

Tags

Post a Comment

0 Comments

Top Post Ad

Below Post Ad