സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്ത. 986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സർവീസുണ്ട്.
റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ കാർഷികോത്പാദന കമ്മീഷണർ ആയും നിയമിച്ചു. ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സാഹചര്യത്തിലാണ് പകരം ഇഷിതാ റോയിയെ നിയമിച്ചത്.

ഇതിന് പുറമെ വിവിധ ജില്ലാ കളക്ടർമാരേയും മാറ്റി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനെ മാറ്റി നവ്ജോത് ഖോസയെ പകരം നിയമിച്ചു. നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡിയാണ് നവ്ജോത് ഖോസ. മലപ്പുറം ജില്ലാ കളക്ടറായാണ് ഗോപാലകൃഷ്ണന് പകരം നിയമനം.

ആലപ്പുഴ കളക്ടർ എം. അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. കോട്ടയത്തെ നിലവിലെ കളക്ടർ സുധീർ ബാബു ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് അഞ്ജനയെ കോട്ടയത്തേക്ക് മാറ്റിയത്. മുൻ ലേബർ കമ്മീഷണർ എ.അലക്സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടർ.

ട്രാൻസ്പോർട്ട് കമ്മീഷറായിരുന്ന ആർ.ശ്രീലേഖ ഫയർഫോഴ്സ് മേധാവിയാകും. എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എം.ആർ അജിത് കുമാറിനെ ട്രാൻസ്ഫോർട്ട് കമ്മീഷണറായും നിയമിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad