അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിച്ച് ചൈന ; ലഡാക്കിന് പിന്നാലെ ഉത്തരാഖണ്ഡിലും സൈനിക വിന്യാസം ശക്തമാക്കി ഇന്ത്യ

ഡെ‌റാഡൂണ്‍ : ലഡാക്കില്‍ ഇന്ത്യ – ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കേ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇന്ത്യ കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് അയക്കുന്നത്. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡ് – ചൈന അതിര്‍ത്തി പ്രദേശമായ ഹര്‍സിസില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ ഗുര്‍ദോംഗ് പ്രദേശത്തേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.

അതേസമയം ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. യുഎവികള്‍ ഉപയോഗിച്ചാണ് ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം നടത്തുന്നത്. ഇതിന് പുറമേ പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad