വന്ദേഭാരത്; ഇസ്രായേലില്‍ കുടുങ്ങിയ 115 പേരെ ഇന്ന് ഇന്ത്യയിലെത്തിക്കും; സംഘത്തില്‍ 85 മലയാളികളും

തെല്‍ അവീവ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇസ്രായേലില്‍ കുടുങ്ങിയ 115 ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. വിദ്യാര്‍ത്ഥികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവരാണ് നാട്ടിലെത്തുന്നത്.
ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച നേപ്പാള്‍ സ്വദേശിനി പ്രഭ ബാസ്‌കോട്ട, അഞ്ച് ഇസ്രായേല്‍ നയതന്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെടെ 121 പേരാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരില്‍ 85 പേര്‍ കേരളത്തിലേക്കുള്ളവരാണ്. ഇവരെ ഡല്‍ഹിയില്‍ നിന്നും കണക്ഷന്‍ ഫ്‌ളൈറ്റ് വഴി കൊച്ചിയിലെത്തിക്കും. ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലൊന്നാണ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഈ വിമാന സര്‍വ്വീസെന്ന് ഇസ്രായേലിലെ ഇന്ത്യന്‍ അബാസിഡര്‍ സജ്ഞീവ് സിംഗ്ല വ്യക്തമാക്കി.

തൊഴിലുടമകള്‍ പിരിച്ചു വിട്ട ഗാര്‍ഹിക തൊഴിലാളികളും ചികിത്സയ്ക്കായി ഇസ്രായേലില്‍ എത്തിയവരും വിദ്യാര്‍ഥികളും ഗര്‍ഭിണികളും കുട്ടികളുമെല്ലാം വിമാനത്തിലുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad