മലപ്പുറത്ത് ആയുധശേഖരം കണ്ടെടുത്തു; അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 14 വാളുകള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം; മലപ്പുറത്ത് ആയുധ ശേഖരം കണ്ടെടുത്തു. മലപ്പുറം പൊന്നാനിയില്‍ അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു ആയുധ ശേഖരം കണ്ടെത്തിയത്. അഴുക്കു ചാല്‍ വൃത്തിയാക്കുന്ന തൊഴിലാളികളാണ് ആയുധശേഖരം കണ്ടെടുത്തത്. 14 വാളുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
തൊഴിലാളികളും നാട്ടുകാരും കൂടിയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊന്നാനി പൊലീസ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad