രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,45,000 കടന്നു ; രോഗം ഭേദമായവരുടെ എണ്ണം അറുപതിനായിരത്തിന് മുകളില്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,45000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 1,45380 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,490 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4167 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 80722 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 6535 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 146 പേര്‍ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad