കേരള സർക്കാർ മുംബൈ മലയാളികളോട് കാണിച്ചത് കൊടുംചതി താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ മണിക്കൂറുകൾക്ക് മുമ്പ് റദ്ദാക്കി



കേരള സർക്കാർ മുംബൈ മലയാളികളോട് കാണിച്ചത് കൊടുംചതി,
 താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ മണിക്കൂറുകൾക്ക് മുമ്പ് റദ്ദാക്കേണ്ടി വന്നിരിക്കുന്നു. യാത്ര ചെയ്തു വരുന്നവർക്ക് സൗകര്യമൊരുക്കാൻ കഴിയില്ലെന്ന കേരള സർക്കാരിൻറെ അറിയിപ്പിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയത്. താമസിച്ചിരുന്ന വാടക മുറികൾ പോലും കാലിയാക്കി സാധനങ്ങൾ കെട്ടിപ്പറുക്കിയും, വളരെ ദൂരെ നിന്ന് പോലും വളരെ വലിയ തുക ചിലവാക്കി വാഹനം പിടിച്ചുമാണ് പലരും സ്റ്റേഷനിലേക്ക് തിരിച്ചത്. പലരും പൊട്ടിക്കരയുകയാണ്. ......... ഉണ്ടെങ്കിൽ തലേന്ന് പറയണമെന്ന മര്യാദ പോലും പാലിച്ചില്ല. ഇത് ശുദ്ധ തെമ്മാടിത്തരമാണ്. 
           മുംബൈ മലയാളികളോട് ഇത്ര ക്രൂരത കേരളസർക്കാർ കാണിക്കാൻ പാടില്ലായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും കേരളത്തോട് ആത്മാർത്ഥമായി സഹകരിച്ചവരും ഒപ്പം നിന്നവരുമാണ് മുംബൈ മലയാളികൾ. ഈ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാക്കാൻ പ്രവർത്തിച്ചവർ ആരായിരുന്നാലും ഏതു രാഷ്ട്രീയത്തിൻറെ പേരിലായിരുന്നാലും മറ്റെല്ലാം മറന്ന് അവരെ പിന്തുണച്ചവരാണ് എല്ലാവരും. ആപത്തുകാലത്ത് മലയാളിക്ക് രക്ഷാമാർഗ്ഗം തുറന്നു നൽകുന്ന എല്ലാവരും മുംബൈ മലയാളികൾക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. ആ രക്ഷാമാർഗ്ഗത്തിന്റെ കടക്കലാണ് കേരളസർക്കാർ കത്തി വച്ചിരിക്കുന്നത്.
          മുംബൈ മലയാളികൾ ഇത് മറക്കില്ല, പൊറുക്കില്ല.

മൂവ്വായിരത്തിനടുത്ത് ശ്രമിക് ട്രൈനുകളിലായി ഏകദേശം 40-45 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ അതത് സംസ്ഥാനങ്ങളില്‍ മടങ്ങിയെത്തി. ഇവയില്‍ 80% വണ്ടികളും പോയത് രണ്ട് സംസ്ഥാനങ്ങളിലേക്ക്. ആയിരത്തഞ്ഞൂറിന് മുകളില്‍ വണ്ടികള്‍ എത്തിയത് ഉത്തര്‍പ്രദേശിലാണ് അതായത് 20-23 ലക്ഷം ആളുകള്‍.ബാക്കിയുള്ളതിന്‍റെ പകുതിയിലധികം എത്തിയത് ബീഹാറില്‍.  കൂടാതെ ലോക്ക് ഡൗണിന്‍റെ തുടക്കത്തില്‍ ഡെല്‍ഹിയില്‍ നിന്ന് നടന്നവര്‍, ഇപ്പോഴും നടക്കുന്നവര്‍, ബസ്സുകളിലും, ലോറികളിലും എന്നുവേണ്ട ഫ്ലൈറ്റുകളില്‍ വരേയായി 40 ലക്ഷത്തിലധികം ആളുകള്‍ ഉത്തര്‍പ്രദേശിലെത്തി. ഇവരെയെല്ലാം ക്വാറന്റൈന്‍ ചെയ്യുന്നുണ്ട്. മിക്കവാറും ഗ്രാമങ്ങളിലെല്ലാം ഗ്രാമീണര്‍ സംരക്ഷണ സേനയൊരുക്കിയിരിക്കുന്നു. പുറമേനിന്ന് വന്നവരെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാതെ ലഭ്യമായ പരിമിതമായ ക്വാറന്റൈന്‍ ക്യാമ്പുകളില്‍ എത്തിക്കുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആയിരം രൂപ കൊടുക്കുന്നു. മടങ്ങിയെത്തുന്നവരുടെ  കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നു. ബാങ്കക്കൗണ്ടില്ലാത്തവര്‍ക്ക് ക്യാമ്പില്‍ വെച്ചുതന്നെ അക്കൗണ്ട് തുടങ്ങുന്നു. എല്ലാവര്‍ക്കും MNREG പദ്ധതിയില്‍ അംഗത്വം കൊടുക്കുന്നു. ജോബ് കാര്‍ഡൂകള്‍ തയ്യാറാക്കി നല്‍കുന്നു അതുവഴി ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നയുടന്‍ ഇവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിപ്രകാരം പണിക്കുപോവാന്‍ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശെന്നോര്‍ക്കണം. മറ്റൊരു പിന്നോക്ക സംസ്ഥാനമായ ബീഹാറിലും ഇതുതന്നെയാണ് സ്ഥിതി.
വളരെ ഭംഗിയായി അവരും ഇത് കൈകാര്യം ചെയ്യുന്നു.
വെറും മൂന്ന് ട്രൈനും വിമാനത്താവളങ്ങളിലൂടെ 7600 ആളും 90000 ആളുകള്‍ റോഡ് മാര്‍ഗ്ഗവും കേരളത്തില്‍ തിരിച്ചെത്തിയപ്പോഴേക്ക് കേരളം വിറയ്ക്കാന്‍ തുടങ്ങി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad