കൊറോണ; മാസ്‌ക്ക് ധരിക്കണമെന്ന് നിര്‍ബന്ധം; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ആള്‍മാറാട്ടത്തിന് സാധ്യതയെന്ന് അദ്ധ്യാപകര്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലട്‌സു പരീക്ഷകള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി വിവിധ അദ്ധ്യാപക സംഘടനകള്‍. മാസ്‌ക്ക് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് അദ്ധ്യാപകരുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് 12000ത്തിലധികം വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കണ്ടറി എസ്എസ്എല്‍സി വിഭാഗങ്ങളില്‍ സ്‌കൂള്‍ മാറി പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ 10000ത്തിനടുത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ്. ഈ കുട്ടികളെയെല്ലാം പരീക്ഷാ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകര്‍ക്ക് പരിചിതരല്ല.

ഇവരെല്ലാം മാസ്‌ക്ക് ധരിച്ച് വിദ്യാലയത്തിലെത്തുന്നതിവാല്‍ ആള്‍മാറാട്ടം നടന്നാല്‍ പോലും കണ്ടെത്തുക പ്രയാസമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ഇത്തരം കുട്ടികളെ തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദ്ദേശം വിദ്യാഭ്യാസം വകുപ്പ് പുറപ്പെടുവിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അദ്ധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad