മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുടെ 75-)ം പിറന്നാളിനാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജിയ്ക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad