മോദി വിജയഗാഥ-2 നരേന്ദ്ര മോദിയുടെ ജീവിതയാത്രയിലെ അവിസ്മരണീയമായ സംഭവങ്ങൾ

നരേന്ദ്ര മോദിയുടെ ജീവിതയാത്രയിലെ അവിസ്മരണീയമായ സംഭവങ്ങൾ-


മോണിറ്ററല്ല സാറാണ് പരിശോധിക്കേണ്ടത്.


ക്ലാസിൽ കുട്ടികൾക്ക് സംസ്കൃതം പഠിപ്പിക്കുകയാണ് അധ്യാപകൻ. നരേന്ദ്രനും തൻ്റെ പുസ്തകം തുറന്ന് ക്ലാസിൽ ശ്രദ്ധിച്ചിരിക്കുകയാണ്. അന്നേ ദിവസം  സംസ്കൃതം
പാഠ പുസ്തകത്തിലെ ഒരു പാംഭാഗവും  നദി ശബദത്തിൻ്റെ രൂപത്തെക്കുറിച്ചും ക്ലാസെടുക്കകയായിരുന്നു അധ്യാപകൻ. അപ്പോൾ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് ചോദിച്ചു. സാർ നദി ശബ്ദത്തിൻ്റെ രൂപം എളുപ്പത്തിൽ മനസ്സിലാവുന്നില്ല. സാർ ഞങ്ങൾക്ക് അത് ലളിതമായി പഠിപ്പിക്കാമോ? ഇത് കേട്ട മാത്രയിൽ മറ്റ് വിദ്യാർത്ഥികളും അത് ശരിയാണെന്ന മട്ടിൽ മൂളി. അപ്പോൾ കുട്ടികളോടായി സാർ പറഞ്ഞു. മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തി
സംസ്കൃതത്തിൽ രൂപം വായിക്കുമ്പോൾ കഠിനമായി തോന്നാം പക്ഷെ മനസ്സിരുത്തി പഠിക്കാൻ ശ്രമിച്ചാൽ വളരെ ലളിതമാണ്. കർത്താവ് കർമ്മത്തെ ക്രിയ കൊണ്ട് ഈ ക്രമത്തിൽ ഓർത്തു നോക്കൂ....
കർത്താവ് കർമ്മം ക്രിയ എന്ന് ക്രമബദ്ധമായി നദിയുടെ ഓളത്തിൻ്റെ രൂപത്തിൽ കവിതാ ശകലം മനസ്സിലാക്കിയാൽ പഠിക്കാൻ വളരെ എളുപ്പമാണ്.  ആ അധ്യാപകൻ ക്രമത്തിൽ ബോർഡിലെഴുതി ലളിതമായി കുട്ടികളെ  പഠിപ്പിച്ചു. ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാ കുട്ടികളോടുമായി സാർ പറഞ്ഞു. ഞാൻ ഇന്നത്തെ ക്ലാസിൽ വളരെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു. നാളെ ക്ലാസിൽ വരുമ്പോൾ എല്ലാവരും ഇന്നത്തെ പാഠഭാഗങ്ങൾ എഴുതി വരണം. ക്ലാസിലെ കുട്ടികളുടെ മോണിറ്റർ അത് പരിശോധിച്ച് മാർക്കിടും. ഇത് കേട്ട മാത്രയിൽ ഒരാളൊഴികെ എല്ലാ കുട്ടികളും ശരി.... എന്ന് ഉറക്കെ പറഞ്ഞു. പക്ഷെ ഒരു വിദ്യാർത്ഥി മാത്രം എഴുന്നേറ്റ് നിന്ന് അധ്യാപകനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.  സാർ ഇന്ന് ഈ ക്ലാസിലെ എല്ലാ കുട്ടികൾക്കും പാഠഭാഗങ്ങൾ ഒരു പോലെയാണ് പഠിപ്പിച്ചത്. ക്ലാസ് മോണിറ്ററും ഞങ്ങളെപ്പോലെ ഒരു വിദ്യാർത്ഥി മാത്രമാണ്. അപ്പോൾ എങ്ങിനെയാണ് അയാൾക്ക് എല്ലാ കുട്ടികളുടേയും പുസ്തകങ്ങൾ പരിശോധിച്ച് മാർക്കിടാൻ സാധിക്കുക. ഞങ്ങളുടെ  പുസ്തകങ്ങൾ ശരിയായി പരിശോധിച്ച് മാർക്കിടാൻ സാറിനേ കഴിയൂ. ഇത് കേട്ട അധ്യാപകൻ പെട്ടന്ന് സ്തബ്ധനായെങ്കിലും
ശാന്തമായി  പറഞ്ഞു.  മക്കളേ നരേന്ദ്രൻ പറഞ്ഞതാണ് ശരി. നാളെ എല്ലാവരും പാoഭാഗങ്ങൾ എഴുതി വരണം. മോണിറ്ററും എഴുതണം. ഞാൻ തന്നെ പരിശോധിക്കും. പിറ്റേ ദിവസം അധ്യാപകൻ തന്നെ പുസ്തകങ്ങൾ പരിശോധിച്ചു. ബാല്യകാലത്ത് തന്നെ സൂക്ഷമ നിരീക്ഷണവും തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുന്നിലും പറയാനുള്ള ധൈര്യവും നരേന്ദ്ര മോദി എന്ന ബാലൻ പ്രകടിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad