മോദി വിജയഗാഥ-3 ദയാലുവായ നരേന്ദ്രൻ.

ദയാലുവായ നരേന്ദ്രൻ.

സ്കൂൾ കുട്ടികൾ വേനലവധി ആഘോഷിക്കുന്ന സമയം. ചുറ്റിലും അതികഠിനമായ ചൂട്. ചൂടേറിയ വേനലിൽ മുതിർന്നവർ പോലും വീട്ടിൽ തന്നെ ഇരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന സമയം. ഈ സമയത്താണ് നരേന്ദ്രൻ എൻ.സി.സി ക്യാമ്പിൽ പോകാൻ തീരുമാനിക്കുന്നത്. സ്കൂളിലെ മികച്ച എൻ.സി സി കാഡറ്റുകളിൽ ഒരാളായിരുന്നു നരേന്ദ്രൻ. അവന് എൻ.സി.സി പരിപാടികൾ എന്നും ഉത്സാഹവും മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തിആവേശഭരിതവുമായിരുന്നു. എൻ.സി.സിയിലെ അനുശാസനവും ഐക്യവും സ്വയംപര്യാപ്തതയും  പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്നദ്ധതയും അവനെ അതിലേക്ക് ഹഠാദാകർഷിച്ചു. ക്യാമ്പിലാവട്ടെ അവന് അതീവ താൽപ്പര്യമുള്ള പരേഡ് നിത്യേനയുണ്ടായിരുന്നു. നരേന്ദ്രനാവട്ടെ ക്യാമ്പിലെ എല്ലാ പരിപാടികളിലും ഉത്സാഹത്തോടെ പങ്കെടുത്തു.
    ഒരു ദിവസം ക്യാമ്പിൽ എല്ലാ ക്യാഡറ്റുകൾക്കും വിശ്രമിക്കാനുള്ള സമയമായിരുന്നു. വിദ്യാർത്ഥികൾക്ക് ക്യാമ്പിന് പുറത്ത് പോകാൻ അനുവാദമില്ല. ക്യാമ്പിൻ്റെ കോച്ച് ഗോവർധൻ പട്ടേലും മറ്റൊരു അധ്യാപകനും കുട്ടികളെ നിരീക്ഷിക്കാൻ റൗണ്ട് ചെയ്യുമായിരുന്നു. അപ്പോഴാണ് സകൂളിൻ്റെ പുറത്തുള്ള ഒരു തൂണിൽ ഒരു വിദ്യാർത്ഥി കയറുന്നത് കാണുന്നത്. ഇത് കണ്ടമാത്രയിൽ കോച്ചും അധ്യാപകനും ദേഷ്യത്തോടെ ആക്രോശിച്ച്  അങ്ങോട്ടു നീങ്ങി. ആ വിദ്യാർത്ഥിക്ക് കനത്ത ശിക്ഷ നൽകണമെന്ന് മനസ്സിൽ ഉറപ്പിച്ചു. തൂണിനടുത്തെത്തിയപ്പോൾ അവർ അദ്ഭുതകരമായ കാഴ്ചയാണ് കണ്ടത്. തൂണിനിടയിൽ കുടുങ്ങി പിടയുന്ന ഒരു പക്ഷിയെ സാവകാശത്തിൽ കയ്യിലെടുത്ത് ആ വിദ്യാർത്ഥി താഴെക്കിറങ്ങുകയായിരുന്നു. ഇതു കണ്ടമാത്രയിൽ കോച്ചും അധ്യാപകനും അവനെ സഹായിച്ചു. അവർ മൂവരും ചേർന്ന് സുരക്ഷിതമായി പക്ഷിയെ താഴെയിറക്കി വേണ്ട ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി. തുടർന്ന് എൻ.സി.സി കോച്ച് ബാലനെ നോക്കി ഇങ്ങനെ പറഞ്ഞു. നരേന്ദ്രാ നീയാണ് യഥാർത്ഥ N.C.C ക്യാഡറ്റ്. നീ കേവലം മനുഷ്യരെ മാത്രമല്ല സമ്പൂർണ്ണ ജീവജാലങ്ങളേയും സ്നേഹിക്കുന്നു. അവരുടെ രക്ഷ തൻ്റെ കർത്തവ്യമായി കണ്ട് പ്രവർത്തിക്കുന്നു. നിൻ്റെ ഈ കാരുണ്യമുള്ള പ്രവൃത്തി വളരെയധികം സന്തോഷം നൽകുന്നു. അവൻ്റെ ശിരസ്സിൽ കൈവച്ച് അദ്ദേഹം തുടർന്നു ....... എൻ്റെ മനസ്സ് പറയുന്നു നിൻ്റെ ഇത്തരത്തിലുള്ള പ്രവൃത്തി ഭാവിയിൽ നിന്നെ ഈ നാടിൻ്റെ അഭിമാനം ഉയർത്തുന്നവനാക്കും. ഇത്തരത്തിലുള്ള നന്മയാർന്ന കാര്യങ്ങൾ ചെയ്തു കൊണ്ടേയിരിക്കുക. 
ആ ബാലൻ പിൽക്കാലത്ത് എൻ.സി.സി കോച്ചിൻ്റെ വാക്കുകൾ യാഥാർത്ഥ്യമാക്കി. ഭാരതത്തിൻ്റെ പ്രധാനമന്ത്രിയാവുകയും ജനങ്ങളുടെ  പ്രധാന സേവകനാവുകയും ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad