മോദി വിജയഗാഥ-4 സ്കൂളിൻ്റെ ചുറ്റുമതിൽ.


മോദി വിജയഗാഥ-4   സ്കൂളിൻ്റെ ചുറ്റുമതിൽ.

    അക്കാലത്ത് മോദി ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വിദ്യാലയത്തിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതിർത്തി മതിൽ കെട്ടാനുള്ള പണം വിദ്യാലയ അധികാരികൾക്ക് ഇല്ലായിരുന്നു. ചുറ്റുമതിലില്ലാത്തതു കൊണ്ട് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ഭയവുമുണ്ടായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ ഒരു പോലെ ആശങ്കാകുലരായിരുന്നു. സ്കൂളിൻ്റെ രജത ജയന്തി കാലമായിരുന്നു അത്. രജത ജയന്തിയുടെ അവസരത്തിൽ അനേകം കാര്യപരിപാടികൾ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടന്നു. മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തിആലോചനായോഗത്തിലുള്ളവർ കാര്യപരിപാടികളുടെ സൂചിക തയ്യാറാക്കുകയായിരുന്നു. അപ്പോൾ നരേന്ദ്രൻ്റെ ബുദ്ധിയിൽ ഒരു ചിന്ത വന്നു. അദ്ദേഹം തൻ്റെ കൂട്ടുകാരോട് പറഞ്ഞു " രജത ജയന്തിയുടെ അവസരത്തിൽ നമുക്ക് ഒരു നാടകം എഴുതി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ആ നാടകത്തിലൂടെ നമുക്ക് പണം നേടാൻ കഴിയും. അതു കൊണ്ട് നമുക്ക് സ്കൂളിൻ്റെചുറ്റുമതിൽ നിർമ്മിക്കാം".
നരേന്ദ്രൻ്റെ വാക്കുകൾ കേട്ടു് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.  " വളരെ ശരിയായ കാര്യമാണു് നീ പറഞ്ഞത്. ഇപ്രകാരം അതിർത്തി മതിൽ ഉണ്ടാക്കാനുള്ള പണം നമുക്ക് വന്നു ചേരുകയും നമ്മുടെ സ്കൂൾ സുരക്ഷിതമാവുകയും ചെയ്യും"
എല്ലാ വിദ്യാർത്ഥികളും അവരവരുടെ സമ്മതം അറിയിച്ചു.
        ഇപ്രകാരം നരേന്ദ്രൻ കൂട്ടുകാരോട് ചേർന്ന് നാടകം തയ്യാറാക്കി. എല്ലാ വിദ്യാർത്ഥികളും ആത്മാർത്ഥമായി തയ്യാറെടുപ്പുകളിൽ പങ്കുകൊണ്ടു. 'ജ്യോഗി ദാസ് ഖുമാൺ' എന്നായിരുന്നു 
നാടകത്തിൻ്റെ പേര്..നരേന്ദ്രൻ്റെ കൂടെ എല്ലാ വിദ്യാർത്ഥികളും ഈ നാടകത്തിൻ്റെ നടത്തിപ്പിൽ പങ്കു ചേർന്നു. 

    ആ നാടകത്തിൽ നരേന്ദ്രൻ ഭാവ് നഗരിയുടെ മഹാരാജാവായി വേഷമിട്ടു. രജത ജയന്തിയുടെ സമാപനത്തിൻ്റെ ഭാഗമായിരുന്നു ആ നാടകം. സ്കൂളിലെ എല്ലാ ജീവനക്കാരും വിദ്യാർത്ഥികളും നാടകത്തെ വളരെയേറെ പ്രശംസിച്ചു.

    നാടകത്തിലൂടെ ഗണ്യമായ ധനം സംഭരിക്കാൻ കഴിഞ്ഞു. ആവശ്യത്തിനുള്ള പണം ഉണ്ടായപ്പോൾ ആ സ്കൂളിൻ്റെ അതിർത്തി മതിലിൻ്റെ നിർമ്മാണവും നടന്നു.
    ചുററുമതിലിൻ്റെ നിർമ്മാണം കഴിഞ്ഞ ശേഷമുള്ള പ്രാർത്ഥനാ സഭയിൽ സ്കൂൾ പ്രിൻസിപ്പാൾ എല്ലാവരുടെ മുമ്പിലും നരേന്ദ്രനെ പ്രശംസിച്ചു. അദ്ദേഹം വിദ്യാർത്ഥികളോടു പറഞ്ഞു. " നരേന്ദ്രൻ്റേതുപോലുള്ള ചിന്തകൾ എല്ലാ വിദ്യാർത്ഥികളിലും ഉണ്ടാവേണ്ടതുണ്ടു്. വിദ്യാർത്ഥികൾ നമ്മുടെ ഭാരതത്തിൻ്റെ ഉജ്ജ്വല ഭാവിയാണ്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഇത്തരം ഒരു ബീജം അങ്കുരിച്ചാൽ ഭാവിയിൽ അങ്ങിനെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈ ദിശയിൽ ഞാൻ നരേന്ദ്രൻ്റെ ഭാവി ഉജ്ജ്വലമായി കാണുന്നു."
പ്രിൻസിപ്പാളിൻ്റെ വാക്കുകൾ കേട്ട് പ്രാർത്ഥനാ സഭയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വലിയ കരഘോഷം മുഴക്കി. എല്ലാവരും പ്രിൻസിപ്പാളിൻ്റെ മുമ്പിൽ അവരും രാഷ്ട്ര നിർമ്മാണത്തിൽ അവരുടെ മഹത്വപൂർണ്ണമായ സംഭാവനകൾ നല്കുമെന്ന് പ്രതിജ്ഞ ചെയ്തു.
           .............................

Post a Comment

0 Comments

Top Post Ad

Below Post Ad