മോദി വിജയഗാഥ-5 പൂജാപുഷ്പം


കുട്ടിക്കാലത്തു തന്നെ തൻ്റെ ഗ്രാമത്തിലെ ജനങ്ങളെ അടുത്തറിയുകയും സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുമായിരുന്നു നരേന്ദ്രൻ. അവൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. തൻ്റെ കൂട്ടുക്കാരോടൊപ്പം ഒരു ലഘുനാടകം അവതരിപ്പിക്കാൻ തീരുമാനിക്കുന്നു. പൂജാപുഷ്പം എന്നായിരുന്നു നാടകത്തിൻ്റെ പേര്. കൂട്ടുക്കാരുടെ സഹകരണത്തോടെ നാടകം തയ്യാറാക്കി. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും വിദ്യാർത്ഥികളും നരേന്ദ്രൻ്റെ നാടകം കാണാൻ ഉത്സാഹത്തോടെ വന്നു.മോദി വിജയഗാഥ-1 ലോകാരാധ്യനായ നേതാവ്, 130 കോടി ഭാരതീയരുടെ അഭിമാനവും പ്രതീക്ഷയുമായ വ്യക്തി

ഗ്രാമത്തിലെ പാവപ്പെട്ട ഒരു ദളിത് കുടുംബത്തിൻ്റെ കഥയാണ് നാടകം. ദളിത് കുടുംബത്തിലെ അമ്മക്ക് ഏക മകനായിരുന്നു ഉണ്ടായിരുന്നത്. ആ കുട്ടിക്ക് കലശലായ രോഗം വന്നു. തൻ്റെ പിഞ്ചോമന മകന് ചികിത്സ നൽകാൻ ആ മാതാവ് നാട്ടിലെ വൈദ്യന്മാരുടെയും ഡോക്ടർമാരുടെയും മുന്നിൽ കൈകൂപ്പി കേണപേക്ഷിച്ചു. പക്ഷെ കുട്ടി ദളിത് കുടുംബാംഗമായതിനാൽ അവരൊന്നും ചികിത്സിക്കാൻ തയ്യാറായില്ല. അവസാനം നിരാശയോടെ തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് പോകുന്നു. ആ ദു:ഖിതയായ മാതാവ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ പൂജാരി അവരെ തടയുന്നു.  ദു:ഖിതയായ അവർ ഇരുകൈകളും കൂപ്പി പൂജാരിയോടായി പറഞ്ഞു. ഭഗവാൻ എല്ലാവരുടേയുമല്ലേ?
എല്ലാവർക്കും അവരവരുടെ ദു:ഖം ഇറക്കിവയ്ക്കാൻ സാധിക്കുന്ന ഇടമല്ലേ ക്ഷേത്രസന്നിധി? രോഗബാധിതനായ എൻ്റെ കുട്ടിക്ക് നാട്ടിലെ വൈദ്യന്മാരും ഡോക്ടർമാരും ചികിത്സ നിഷേധിച്ചു. അവൻ്റെ രോഗം മൂർഛിച്ചിരിക്കുകയാണ്.  ഇനി ഭഗവാൻ മാത്രമാണ് അവൻ്റെ ഏക ആശ്രയമെന്ന് പറഞ്ഞ് ആ മാതൃ ഹൃദയം തേങ്ങി. ആ അമ്മയുടെ ദു:ഖം പൂജാരിയുടെ മനസ്സലിയിച്ചു. പൂജാരി പറഞ്ഞു...... അമ്മേ താങ്കൾ പറഞ്ഞതാണ് ശരി. ഈശ്വരൻ എല്ലാവരുടേതുമാണ്. ഭഗവാൻ്റെ പ്രസാദം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അമ്മേ ഈ പൂജാപുഷ്പം(പ്രസാദം) സ്വീകരിച്ചാലും. പൂജാരിയുടെ കൈയിൽ നിന്ന് പ്രസാദം സ്വീകരിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ നിന്ന് ആനന്ദാശ്രുക്കൾ ഒഴുകി. പ്രസാദവുമായി അമ്മ  അടുത്തെത്തിയപ്പോഴേക്കും മകൻ്റെ രോഗം 
മൂർഛിച്ചിരുന്നു. ആ കാഴ്ച കണ്ടു തളർന്നു പോയ ആ അമ്മ  അന്ത്യശ്വാസം വലിക്കുന്ന മകൻ്റെ കൈയിലേക്ക് പ്രസാദം വയ്ക്കാൻ ശ്രമിക്കുന്നു. പക്ഷെ അവനത് സ്വീകരിക്കാനായില്ല.
നാടകത്തിൻ്റെ ഈ രംഗം കണ്ട എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന് ദിർഘനേരം കൈയടിച്ച് പ്രോത്സാഹാപ്പിച്ചു. നാടകം കഴിഞ്ഞപ്പോൾ നരേന്ദ്രനെ അടുത്തിരുത്തി  പ്രിൻസിപ്പൽ പറഞ്ഞു,  നരേന്ദ്രാ നിൻ്റെ ഈ 
ലഘുനാടകം വളരെ നന്നായിട്ടുണ്ട്. നിൻ്റെ പരിശ്രമം ആ നാടകത്തിൻ്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.  ഇതു കേട്ട സഹപാഠി പ്രിൻസിപ്പലിനോട് പറഞ്ഞു , സാർ ഈ നാടകത്തിൻ്റെ രചനയും സംവിധാനവും എല്ലാം നരേന്ദ്രൻ്റേതാണ്. ഇത് കേട്ട പ്രിൻസിപ്പൽ ദീർഘനേരം നരേന്ദ്രൻ്റെ തോളിൽ തട്ടി അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad