അർദ്ധരാത്രിയിൽ പരിശോധന കിറ്റുകൾ ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് ഒഡീഷ മുഖ്യമന്ത്രിയുടെ ഫോൺ കോൾ; നിമിഷ നേരംകൊണ്ട് നാസിക് വിമാനത്താവളം തുറന്നു; കണ്ണടച്ച് തുറന്നപ്പോൾ കിറ്റുകളുമായി വ്യോമസേന വിമാനങ്ങൾ ഒഡീഷയിൽ




ഭുവനേശ്വർ: സിനിമ കഥകളെ വെല്ലുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ രാജ്യത്ത് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ പോലും അളവറ്റ് വിശ്വസിക്കുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് രാജ്യതലസ്ഥാനത്തു അരങ്ങേറിയത്. അർദ്ധരാത്രി പരിശോധന കിറ്റുകൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ലഭിച്ച ഫോൺ കോളാണ് സംഭവങ്ങളുടെ തുടക്കം.
സ്ഥിതി രൂക്ഷമായി തുടരുന്ന ഒഡീഷയിലേക്ക് മുംബൈയിൽ കുടുങ്ങിയ പരിശോധന കിറ്റുകൾ അടിയന്തിരമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് മോദിയെ ഫോൺ വിളിച്ചത്. രാവിലെ തന്നെ കിറ്റുകൾ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ആറു മണിക്കൂറിനുള്ളിൽ കിറ്റുകൾ എത്തണമെന്നാണോ താങ്കൾ പറയുന്നത്? ‘എന്ന് പ്രധാനമന്ത്രിയുടെ ചോദ്യം. ‘അതെ’ എന്ന് ഉത്തരം. പിന്നെ ഒന്നും വൈകിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

കിറ്റുകൾ ഉടൻ നീക്കം ചെയ്യാൻ ആവശ്യമായ രേഖകൾ നിമിഷ നേരംകൊണ്ട് തയാറായി. ബന്ധപ്പെട്ട അധികാരികളിലേക്ക് ഉത്തരവ് ഫാക്സ് അയച്ചു. വളരെ പെട്ടെന്ന് തന്നെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മഹാരാഷ്ട്രയിലെ നാസിക് വിമാനത്താവളം താത്ക്കാലികമായി തുറന്നു. ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ എത്തി കുടുങ്ങി കിടന്ന പരിശോധന കിറ്റുകൾ എയർ ലിഫ്റ്റ് ചെയ്തു.

നേരം പുലരും മുൻപ് തന്നെ വ്യോമസേനാ വിമാനങ്ങൾ ഒഡീഷയിലേക്ക് പറന്നെത്തി. അതിരാവിലെ തന്നെ കിറ്റുകൾ കൈപ്പറ്റാനായി ഒഡീഷ സർക്കാർ വാഹനങ്ങൾ അയച്ചു. പിന്നീട് ആവശ്യമായ സ്ഥലങ്ങളിലേക്ക് കിറ്റുകളുമായി വാഹനങ്ങൾ എത്തി. ഏത് അടിയന്തിര ഘട്ടത്തിലും രാഷ്ട്രീയം നോക്കാതെ സംസ്ഥാനങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad