ചരിത്രം RSS നും സംഘപരിവാരത്തിനുമൊപ്പം തന്നെയാണ് സഞ്ചരിക്കുന്നത് .ഒന്നും രണ്ടു മല്ല, 90 വർഷത്തെ ചരിത്രവുമായി; ആർ വി ബാബു

RSS ചെയ്യുന്നില്ല ,ശാഖ കൊണ്ടൊന്നും ഒരു ഗുണവുമില്ല ,മുസ്ലീം പ്രീണനത്തിനെതിരെ ഇപ്പ കാണിച്ചു തരാം എന്ന് പറഞ്ഞ് പോയ ഗോഡ്സേയും ഹിന്ദുമഹാസഭയുമാണ് ഗാന്ധിജിയെ കൊന്നത്. അന്നും RSS അവർക്കൊപ്പം നിൽക്കാതെ ,യോജിക്കാതെ നിശ്ശബ്ദമായി അതിൻ്റെ വിശ്വാസ പ്രമാണത്തിലൂന്നി പ്രവർത്തിച്ചു കൊണ്ടിരുന്നു.എന്നാൽ ആ ഹിന്ദുമഹാസഭ ഇന്നെവിടെ?പിന്നെ RSട ഒന്നിനും കൊള്ളാത്തവരാണെന്ന് പറഞ്ഞ് തീവ്രഹിന്ദുത്വ വാദികളായി  രംഗത്ത് വന്നത് ശിവസേനയാണ് .അവർ ഇപ്പോൾ എവിടെയെത്തി എന്നതും വർത്തമാനകാല സത്യം .പിന്നെയങ്ങോട്ട് RSS ന് ബദലായി ശ്രീരാമസേന ,ഹിന്ദു സേന എന്നിങ്ങനെ ഒരു പാട് സേനകൾ ,സംഘടനകൾ ഞങ്ങളാണ് ഹിന്ദുക്കളുടെ യഥാർത്ഥ രക്ഷകർ എന്ന് പറഞ്ഞ് ആർത്ത് വിളിച്ചു .RSS അവരോടും ഒന്നും പ്രതികരിക്കാതെ അതിൻ്റെ പ്രവർത്തനം നിശ്ശബ്ദമായി ത്തന്നെ നടത്തുന്നു.എന്നാൽ ചരിത്രം RSടന്നും സംഘപരിവാരത്തിനുമൊപ്പം തന്നെയാണ് സഞ്ചരിക്കുന്നത് .ഒന്നും രണ്ടു മല്ല .90 വർഷത്തെ ചരിത്രവുമായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad